27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ ഉന്നതതലയോഗം ചേര്‍ന്നു
Kerala

മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ ഉന്നതതലയോഗം ചേര്‍ന്നു

മഴക്കാലപൂര്‍വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധവും ശക്തിപ്പെടുത്താന്‍ ഉന്നതതലയോഗം ചേര്‍ന്നു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്ററും യോഗത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് വേനല്‍മഴ ശക്തമായ സാഹചര്യത്തിലും തുടര്‍ന്ന് വരുന്ന മഴക്കാലത്തിന് മുന്നോടിയായി പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുവാനുമാണ് യോഗം കൂടിയത്.
കോവിഡ് സാഹചര്യത്തിലും പകര്‍ച്ചവ്യാധി പ്രതിരോധം ഊര്‍ജിതമാക്കാന്‍ യോഗം തീരുമാനിച്ചു. എല്ലാ വകുപ്പുകളും ഏകോപിച്ച് പകര്‍ച്ചവ്യാധി പ്രതിരോധം ശക്തിപ്പെടുത്തുന്നതാണ്. ഇതിനായി കര്‍മ്മപദ്ധതി തയ്യാറാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജൂണ്‍ 5, 6 തീയതികളില്‍ എല്ലാ വകുപ്പുകളുടെയും നേതൃത്വത്തില്‍ ശുചീകരണ യജ്ഞം നടത്താനും തീരുമാനിച്ചു. ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം നടത്തുന്നതാണ്.
വാര്‍ഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ ആര്‍.ആര്‍.ടി. ടീം, സന്നദ്ധ സേനാ പ്രവര്‍ത്തകര്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, യുവജന സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, വിദ്യാര്‍ത്ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരെ ഏകോപിപ്പിച്ചായിരിക്കും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ഇതിനോടനുബന്ധിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടര്‍മാര്‍, ഡി.എം.ഒ.മാര്‍, ഡി.പി.എമ്മുമാര്‍ എന്നിവരുടെ യോഗം ചേരുന്നതാണ്.
തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, പഞ്ചായത്ത് ഡയറക്ടര്‍, അര്‍ബന്‍ അഫയേഴ്സ് ഡയറക്ടര്‍, ഡിസാസ്റ്റര്‍ മാനേജ്മെന്റ് കമ്മീഷണര്‍, മെമ്പര്‍ സെക്രട്ടറി, ശുചിത്വമിഷന്‍ എക്സി. ഡയറക്ടര്‍, ക്ലീന്‍ കേരള കമ്പനി എം.ഡി., കുടുംബശ്രീ എക്സി. ഡയറക്ടര്‍, ഹരിതകേരളം മിഷന്‍ ഡയറക്ടര്‍, കെ.എം.എസ്.സി.എല്‍. മാനേജിംഗ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related posts

സിയാലിന്‍റെ 12 മെ​ഗാ​വാ​ട്ട് സൗ​രോ​ര്‍​ജ പ്ലാ​ന്‍റ് ഏ​റ്റു​കു​ടു​ക്ക​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളിലായി

Aswathi Kottiyoor

കൊട്ടിയൂർ ചപ്പമലയിൽ വീട്ടമ്മ പൊള്ളലേറ്റു മരിച്ചു –

Aswathi Kottiyoor
WordPress Image Lightbox