23.1 C
Iritty, IN
September 16, 2024
  • Home
  • Peravoor
  • കോവിഡ് ലോക്ഡൗൺ : പുഴയോരത്തെ വാറ്റു കേന്ദ്രം തകർത്ത് പേരാവൂർ എക്സൈസ്, കണ്ടെത്തി നശിപ്പിച്ചത് 140 ലിറ്റർ വാഷ് ; ഓടംതോട് സ്വദേശിക്കെതിരെ കേസ്…………..
Peravoor

കോവിഡ് ലോക്ഡൗൺ : പുഴയോരത്തെ വാറ്റു കേന്ദ്രം തകർത്ത് പേരാവൂർ എക്സൈസ്, കണ്ടെത്തി നശിപ്പിച്ചത് 140 ലിറ്റർ വാഷ് ; ഓടംതോട് സ്വദേശിക്കെതിരെ കേസ്…………..

കോവിഡ് – 19 രണ്ടാം ഘട്ട ലോക്ഡൗണിനോടനുബന്ധിച്ചുള്ള സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖലാ സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എം പി സജീവന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിൽ ഓടന്തോട് ഭാഗത്ത് ബാവലി പുഴയിലെ തുരുത്തിൽ സജ്ജീകരിച്ച വാറ്റുകേന്ദ്രമാണ് കണ്ടെത്തിയത്. 140 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി ഒരാൾക്കെതിരെ കേസെടുത്തു.

കണിച്ചാർ ഓടംതോട് സ്വദേശി കട്ടയിൽ വീട്ടിൽ മിൽക്കി ജോസ് @ ജോസ് (വയസ്സ് ഉദ്ദേശം 58 / 2021) എന്നയാൾക്കെതിരെയാണ് അബ്കാരി നിയമപ്രകാരം കേസെടുത്തത്.

കോവിഡ് ലോക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ മേഖലയിൽ ചാരായമൊഴുക്കാനുള്ള ശ്രമമാണ് പേരാവൂർ എക്സൈസിന്റെ ഇടപെടലിലൂടെ തടയാനായത്. ഓടംതോട് ബാവലിപ്പുഴയുടെ തുരുത്തിൽ ആറ്റുവഞ്ചിക്കൂട്ടത്തിനിടയിൽ പെട്ടെന്ന് ശ്രദ്ധയിൽ പെടാത്ത വിധമാണ് വാറ്റു കേന്ദ്രം പ്രവർത്തിച്ചിരുന്നത്. 35 ലിറ്റർ വീതം കൊള്ളുന്ന നാല് നീല പ്ലാസ്റ്റിക് ജാറുകളിലായി പുഴയോരത്തെ മണൽതിട്ടയിൽ കുഴിച്ചിട്ട നിലയിലും വഞ്ചിക്കൂട്ടങ്ങൾക്കിടയിൽ ഒളിപ്പിച്ച നിലയിലുമായിരുന്നു വാഷ് കണ്ടെടുത്തത്.

എക്സൈസ് പ്രവന്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ സി എം ജയിംസ്, കെ ഐ മജീദ്, പി എസ് ശിവദാസൻ, എൻ സി വിഷ്ണു എന്നിവർ പങ്കെടുത്തു.

Related posts

പേരാവൂർ പഞ്ചായത്ത് വികസന രേഖ പ്രകാശനം ചെയ്തു

Aswathi Kottiyoor

വിദ്യാമിത്രം സമ്പാദ്യ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും

Aswathi Kottiyoor

നിടുംപൊയിൽ 29-ാം മൈലിൽ കാർ തടഞ്ഞ് യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox