യാസ് ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറവും വയനാടും കാസര്‍ഗോഡും ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്.
ശനിയാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജലനിരപ്പ് ഉയർന്നതോടെ മൂഴിയാർ, മണിയാർ, കല്ലാർകുട്ടി, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ തുറന്നു. നദികളുടെ കരകളിൽ താമസിക്കുന്നവർ ജാഗ്രതാ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.