23.1 C
Iritty, IN
September 16, 2024
  • Home
  • Kozhikkod
  • എംപ്ളോയ്‌മെന്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി…………
Kozhikkod

എംപ്ളോയ്‌മെന്റ് രജിസ്ട്രേഷൻ സമയപരിധി നീട്ടി…………

കോഴിക്കോട്: എംപ്ളോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കൽ, സർട്ടിഫിക്കറ്റ് പരിശോധന തുടങ്ങിയ സേവനങ്ങളുടെ സമയപരിധി ദീർഘിപ്പിച്ചതായി ജില്ലാ എംപ്ളോയ്‌മെന്റ് ഓഫീസർ അറിയിച്ചു. 2020 ജനുവരി ഒന്ന് മുതൽ 2021 മെയ് 31 വരെ രജിസ്ട്രേഷൻ പുതുക്കേണ്ടവർക്ക് ആഗസ്‌റ്റ് 31 വരെ സമയപരിധി നീട്ടിനൽകി.
2019 മാർച്ചിലോ അതിന് ശേഷമോ രജിസ്ട്രേഷൻ പുതുക്കേണ്ടതായ എസ്‌സി/എസ്‌ടി ഉദ്യോഗാർഥികളുടെ പുതുക്കൽ കാലാവധിയും ആഗസ്‌റ്റ് 31 വരെ ദീർഘിപ്പിച്ചു. താൽക്കാലിക നിയമനം ലഭിച്ച് 2019 ഡിസംബർ 20 മുതൽ ഡിസ്‌ചാർജ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ സാധിക്കാത്തവർക്ക്‌ ആഗസ്‌റ്റ് 31 വരെ സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമുണ്ട്.
കൂടുതൽ വിവരങ്ങൾ www.employment.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഈ വെബ്സൈറ്റ് വഴി രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റ് ചേർക്കൽ, അപേക്ഷ പുതുക്കൽ എന്നിവ ഓൺലൈനായി നിർവഹിക്കാവുന്നതാണ്. ജോയിന്റ് ഡയറക്‌ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

Related posts

സിവികിന്റെ പീഡനങ്ങൾ : ആദ്യ ജാമ്യ ഉത്തരവിലും തെറ്റായ പരാമർശം;എസ് സി -എസ് ടി ആക്ട് നില നിൽക്കില്ലെന്ന് കോടതി.

Aswathi Kottiyoor

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൻസ്ഫോടക വസ്തു ശേഖരം പിടികൂടി, യാത്രക്കാരി കസ്റ്റഡിയിൽ….

Aswathi Kottiyoor

വീട്ടകങ്ങൾ പ്രവേശനോത്സവ വേദിയാകും………

Aswathi Kottiyoor
WordPress Image Lightbox