24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സമൂഹ മാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
Kerala

സമൂഹ മാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

സമൂഹ മാധ്യമങ്ങളില്‍ വരുന്ന വിമര്‍ശനങ്ങളെ അടിച്ചമര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.പുതുക്കിയ ഐ ടി ആക്‌ട് അംഗീകരിക്കാത്ത ഫേസ്ബുക്ക് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് വിലക്ക് ലഭിച്ചേക്കും. സര്‍ക്കാരിനെതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനാണ് കേന്ദ്രത്തിന്റെ പുതിയ നിയമങ്ങളെന്ന് ആരോപിച്ച്‌ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമാകുന്നു.

ആളുകള്‍ക്ക് സ്വതന്ത്രമായും സുരക്ഷിതമായും ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ ടി നിയമഭേദഗതി അംഗീകരിക്കാത്തതാണ് ഫേസ്ബുക്കും, ട്വിറ്ററും അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് വിലക്കിന് വഴിയൊരുക്കുന്നത്.

2021 ഫെബ്രുവരി 25ന് ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ മാധ്യമ നിയമങ്ങള്‍ അംഗീകരിക്കാന്‍ 3 മാസത്തെ സമയമാണ് ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് നല്‍കിയിരുന്നത്. സമയപരിധി രണ്ട് ദിവസത്തിനകം അവസാനിക്കാനിരിക്കെ ഇവരാരും നിയമം അംഗീകരിച്ചിട്ടില്ല.

അമേരിക്കയിലെ ഹെഡ്‌ഓഫീസില്‍നിന്നും മറുപടിക്ക്‌ കാക്കുകയാണെന്നും സമയം നീട്ടി നല്‍കണമെന്നുമാണ് ഈ കമ്ബനികളുടെ ആവശ്യം. പുതുക്കിയ നിയമം അംഗീകരിച്ചില്ലെങ്കില്‍ ഈ കമ്ബനികള്‍ക് ഐ ടി നിയമപ്രകാരം ലഭിച്ചിരുന്ന സംരക്ഷണങ്ങള്‍ നഷ്ടമാവുകയും ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിനു വിധേയരാക്കപ്പെടുകയും ചെയ്യും.

മാധ്യമങ്ങള്‍ക്ക്‌ എത്തിക്സ് കോഡ് നിര്‍ദ്ദേശിക്കുന്നത് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് പുതിയ നിയമം. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍ സെന്‍സര്‍ ചെയ്യാന്‍ കേന്ദ്രത്തിനു സാധിക്കും. സര്‍ക്കാരിനെതിരെയുള്ള പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനും സമൂഹ മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റത്തിനുമാണ് കേന്ദ്രം പുതുക്കിയ നിയമങ്ങള്‍ കൊണ്ടുവരുന്നതെന്ന് ആരോപിച്ച്‌ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായി.

പുതുക്കിയ നിയമം നിലവില്‍ വരുന്നതോടെ സമൂഹ മാധ്യമങ്ങളില്‍ വരുന്ന പോസ്റ്റുകള്‍, കേന്ദ്രമന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം നീക്കം ചെയ്യാന്‍ സാധിക്കും. നേരത്തെ കര്‍ഷക സമരത്തിനു അനുകൂലമായി പോസ്റ്റ്‌ ചെയ്ത എല്ലാ പ്രൊഫൈലുകളും വിലക്കാന്‍ ട്വിറ്ററിന് നിര്‍ദേശം കൊടുത്തിരുന്നെങ്കിലും. എല്ലാ വിമര്‍ശനകളും നീക്കം ചെയ്യാന്‍ പറ്റില്ലെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു.

അതേ സമയം ആളുകള്‍ക്ക് സ്വതന്ത്രമായും സുരക്ഷിതമായും ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശം സംരക്ഷിക്കുമെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. പുതുക്കിയ നിയമങ്ങളെ പറ്റിയും നിയമങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിലെ സങ്കീര്‍ണതകളെ പറ്റിയും കേന്ദ്രവുമായി ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.

Related posts

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു.

Aswathi Kottiyoor

കു​ട്ടി​ക​ൾ​ക്കാ​യി ഡി​ജി​റ്റ​ൽ ഡി-അ​ഡി​ക്‌ഷ​ൻ സെ​ന്‍റ​റു​ക​ൾ

Aswathi Kottiyoor

രാജ്യത്ത് കോവിഡ് കേസുകളില്‍ വീണ്ടും വര്‍ദ്ധനവ്

Aswathi Kottiyoor
WordPress Image Lightbox