സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,170 രൂപയും പവന് 33,360 രൂപയുമായി.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപ രേഖപ്പെടുത്തിയതാണു ഇതുവരെയുള്ള റിക്കാര്‍ഡ് നിലവാരം.