27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ന്യൂ​ന​മ​ർ​ദം യാ​സ് ചു​ഴ​ലി​ക്കാ​റ്റാ​കും; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത
Kerala

ന്യൂ​ന​മ​ർ​ദം യാ​സ് ചു​ഴ​ലി​ക്കാ​റ്റാ​കും; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ രൂ​​​പം കൊ​​​ണ്ട ന്യൂ​​​ന​​​മ​​​ർ​​​ദം യാ​​​സ് ചു​​​ഴ​​​ലി​​​ക്കാ​​​റ്റാ​​​യി മാ​​​റു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യോ​​​ടെ ന്യൂ​​ന​​മ​​ർ​​ദം അ​​​തി​​​തീ​​​വ്ര​​മാ​​യി മാ​​​റി​​​യ​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു. ന്യൂ​​​ന​​​മ​​​ർ​​​ദ​​​ത്തി​​​ന്‍റെ സ​​​ഞ്ചാ​​​ര​​​പ​​​ഥ​​​ത്തി​​​ൽ കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടു​​​ന്നി​​​ല്ല. എ​​ന്നാ​​ൽ, അ​​തി​​ന്‍റെ സ്വാ​​​ധീ​​​ന​​​ത്തി​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ബു​​​ധ​​​നാ​​​ഴ്ച വ​​​രെ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ട്.

മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ബു​​​ധ​​​നാ​​​ഴ്ച വ​​​രെ യെ​​​ല്ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു. കേ​​​ര​​​ള തീ​​​ര​​​ത്തു മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു ത​​​ട​​​സ​​​മി​​​ല്ല. എ​​​ന്നാ​​​ൽ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലും മ​​​ധ്യ​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ലും ആ​​​ന്ധ്ര തീ​​​ര​​​ത്തും മ​​​ണി​​​ക്കൂ​​​റി​​​ൽ 60 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗ​​​ത്തി​​​ലു​​​ള്ള കാ​​​റ്റ് വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഈ ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​ക​​​രു​​​തെ​​​ന്ന് ദു​​​ര​​​ന്ത നി​​​വാ​​​ര​​​ണ അ​​​ഥോ​​​റ്റി​​​യും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി.

Related posts

1337.24 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ പ്ര​ദേ​ശം പ​രി​സ്ഥി​തിലോ​ല മേ​ഖ​ല​യി​ൽനി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കേ​ര​ളം

Aswathi Kottiyoor

കണ്ണൂർ ഉളിയിൽ ഇരുചക്ര വാഹനത്തിന് നേരെ പെട്രോൾ ബോംബേറ് –

Aswathi Kottiyoor

കോക്ലിയാർ ഇംപ്ലാന്റേഷൻ: തുടർ പരിപാലനം ഉറപ്പാക്കും, ഒരു ആശങ്കയും വേണ്ട: മന്ത്രി ഡോ. ആർ ബിന്ദു

Aswathi Kottiyoor
WordPress Image Lightbox