24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • യാ​ത്ര​യ്ക്കാ​യി ഓ​ണ്‍​ലൈ​ന്‍ പാ​സ് അ​നു​വ​ദി​ക്കു​ന്ന​ത് മൂ​ന്നി​ലൊ​ന്നു​ മാ​ത്രം
Kerala

യാ​ത്ര​യ്ക്കാ​യി ഓ​ണ്‍​ലൈ​ന്‍ പാ​സ് അ​നു​വ​ദി​ക്കു​ന്ന​ത് മൂ​ന്നി​ലൊ​ന്നു​ മാ​ത്രം

ലോ​​​ക്ഡൗ​​​ണ്‍ ര​​​ണ്ടാം ഘ​​​ട്ട​​​ത്തി​​​ല്‍ എ​​​ത്തി​​​നി​​​ല്‍​ക്കു​​​മ്പോ​​​ഴും നി​​​സാ​​​ര കാ​​​ര​​​ണ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞ് യാ​​​ത്ര​​​യ്ക്കാ​​​യി ഓ​​​ണ്‍​ലൈ​​​ന്‍​പാ​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ എ​​​ണ്ണം കൂ​​​ടു​​​ന്ന​​​താ​​​യി പോ​​​ലീ​​​സ്. അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രി​​​ല്‍ കാ​​​ല്‍​ ഭാ​​​ഗം മാ​​​ത്ര​​​മേ പ​​​രി​​​ഗ​​​ണ​​​നാ​​​ര്‍​ഹ​​​മാ​​​യു​​​ള്ളു​​​വെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്ന​​​ത്.

മി​​​ക്ക ജി​​​ല്ല​​​ക​​​ളി​​​ലും ഇ​​​താ​​​ണ് അ​​​വ​​​സ്ഥ. മേ​​​യ് 30 വ​​​രെ ലോ​​​ക്ഡൗ​​​ണ്‍ നീ​​​ട്ടി​​​യ​​​തോ​​​ടെ അ​​​പേ​​​ക്ഷ​​​ക​​​രു​​​ടെ എ​​​ണ്ണം കു​​​ത്ത​​​നെ​​​ കൂ​​​ടി​​​യ​​​താ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​റ​​​യു​​​ന്നു. അ​​​ട​​​ച്ചു​​​പൂ​​​ട്ട​​​ൽ ര​​​ണ്ടു​​​ഘ​​​ട്ടം പി​​​ന്നി​​​ടു​​​മ്പോ​​​ൾ 48,707 അ​​​പേ​​​ക്ഷ​​​ക​​​ളാ​​​ണ് കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ൽ മാ​​​ത്രം ല​​​ഭി​​​ച്ച​​​ത്‌. ഇ​​​തി​​​ൽ 15,266 പേ​​​ർ​​​ക്കാ​​​ണ് യാ​​​ത്രാ​​​നു​​​മ​​​തി ല​​​ഭി​​​ച്ച​​​ത്‌.

pass.bsafe.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ളു​​​ന്ന​​​യി​​​ച്ചാ​​​ണ്‌ പാ​​​സി​​​ന​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​ത്‌. പ​​​രി​​​ശോ​​​ധി​​​ച്ച്‌ അ​​​ത്യാ​​​വ​​​ശ്യ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ളേ അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്നു​​​ള്ളൂ. ആ​​​ശു​​​പ​​​ത്രി, വി​​​വാ​​​ഹം, മ​​​ര​​​ണം, വി​​​വി​​​ധ ജോ​​​ലി​​​ക​​​ൾ​​​ക്ക്‌ പോ​​​കു​​​ന്ന​​​വ​​​ർ, ഭ​​​ക്ഷ​​​ണം, മ​​​രു​​​ന്നു വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി​​​യ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​ണ്‌ പാ​​​സ്‌ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്‌. ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന​​​തി​​​നാ​​​യി പാ​​​സ്‌ ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ങ്കി​​​ലും പ​​​ല​​​രും അ​​​പേ​​​ക്ഷി​​​ക്കു​​​ന്നു​​​ണ്ട്‌. വാ​​​ക്‌​​​സി​​​ൻ സ്വീ​​​ക​​​രി​​​ക്കാ​​​നും അ​​​ത്യാ​​​വ​​​ശ്യ സാ​​​ധ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങാ​​​ൻ തൊ​​​ട്ട​​​ടു​​​ത്ത ക​​​ട​​​യി​​​ൽ പോ​​​കാ​​​നും നി​​​ർ​​​ദി​​​ഷ്ട​​​മാ​​​തൃ​​​ക​​​യി​​​ലു​​​ള്ള സ​​​ത്യ​​​വാ​​​ങ്മൂ​​​ല​​​വു​​​മു​​​ണ്ട്‌. ഇ​​​തി​​​ന്‍റെ മാ​​​തൃ​​​ക വെ​​​ബ്‌​​​സൈ​​​റ്റി​​​ലു​​​ണ്ട്‌.​​​ഇ​​​തൊ​​​ന്നും മ​​​നസി ലാ​​​ക്കാ​​​തെ പാ​​​സി​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​രാ​​​ണ് ഏ​​​റെ​​​യും.

അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക്‌ ഉ​​​ട​​​ൻ മൊ​​​ബൈ​​​ലി​​​ൽ എ​​​സ്‌​​​എം​​​എ​​​സാ​​​യി അ​​​റി​​​യി​​​പ്പെ​​​ത്തും. ബ​​​ന്ധു​​​വീ​​​ടു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നും മ​​​റ്റും പോ​​​ലീ​​​സി​​​നെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്‌. കോ​​​ഴി​​​ക്കോ​​​ട്‌ റൂ​​​റ​​​ലി​​​ൽ ആ​​​കെ കി​​​ട്ടി​​​യ 28,049 അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യ​​​ത്‌ 5328 പേ​​​ർ​​​ക്കാ​​​ണ്. സി​​​റ്റി പോ​​​ലീ​​​സ്‌ പ​​​രി​​​ധി​​​യി​​​ൽ 20,658 അ​​​പേ​​​ക്ഷ​​​ക​​​ളി​​​ൽ യാ​​​ത്രാ​​​നു​​​മ​​​തി 5328 പേ​​​ർ​​​ക്കും. അ​​​നാ​​​വ​​​ശ്യ യാ​​​ത്ര​​​ക​​​ൾ ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നും അ​​​പേ​​​ക്ഷ ന​​​ൽ​​​കു​​​ന്ന​​​ത്‌ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് പോലീ​​​സ്‌ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ അ​​​ഭ്യ​​​ർ​​​ഥ​​​ന.

Related posts

സർക്കാർ നടപടികളിൽ ഹൈക്കോടതിക്ക്‌ സംതൃപ്‌തി 2 ലക്ഷം കുത്തിവയ്‌പെടുത്തു ; വളർത്തുനായകൾക്ക്‌ രജിസ്‌ട്രേഷൻ നിർബന്ധമാക്കും*

Aswathi Kottiyoor

40 കോടി പേർക്ക് ആരോഗ്യപരിരക്ഷയില്ല ; നിതി ആയോഗിന്റെ റിപ്പോർട്ട് പുറത്ത്

Aswathi Kottiyoor

പാഠ്യപദ്ധതി പരിഷ്‌കരണം: ജനകീയ ചര്‍ച്ചകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (23 ഓഗസ്റ്റ്)

Aswathi Kottiyoor
WordPress Image Lightbox