22.9 C
Iritty, IN
February 23, 2024
  • Home
  • Kerala
  • സർക്കാർ നടപടികളിൽ ഹൈക്കോടതിക്ക്‌ സംതൃപ്‌തി 2 ലക്ഷം കുത്തിവയ്‌പെടുത്തു ; വളർത്തുനായകൾക്ക്‌ രജിസ്‌ട്രേഷൻ നിർബന്ധമാക്കും*
Kerala

സർക്കാർ നടപടികളിൽ ഹൈക്കോടതിക്ക്‌ സംതൃപ്‌തി 2 ലക്ഷം കുത്തിവയ്‌പെടുത്തു ; വളർത്തുനായകൾക്ക്‌ രജിസ്‌ട്രേഷൻ നിർബന്ധമാക്കും*


തിരുവനന്തപുരം
ഏപ്രിൽമുതൽ വളർത്തുനായകളിൽ 2,00,000 പേവിഷ പ്രതിരോധ കുത്തിവയ്പ് നടത്തിയെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. 1.2 ലക്ഷം പേവിഷ പ്രതിരോധ കുത്തിവയ്‌പ്‌ കടിയേറ്റ മൃഗങ്ങൾക്കും നൽകി. ആറ് ലക്ഷം ഡോസ് വാക്സിൻ മൃഗാശുപത്രികൾക്ക്‌ കൈമാറി. നാലു ലക്ഷംകൂടി വിതരണം ചെയ്യാൻ നടപടി ആരംഭിച്ചു.

വളർത്തുനായകൾക്ക്‌ രജിസ്‌ട്രേഷൻ 
നിർബന്ധമാക്കും
സംസ്ഥാനത്ത് വളർത്തുനായകളുടെ രജിസ്ട്രേഷൻ നിർബന്ധമാക്കും. പഞ്ചായത്തിൽ രജിസ്ട്രേഷൻ അപേക്ഷ ഐഎൽജിഎംഎസ് പോർട്ടലിൽ നൽകാം. മൂന്ന് ദിവസത്തിനകം വാക്സിൻ നൽകി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. രജിസ്റ്റർ ചെയ്ത നായകൾക്ക് മെറ്റൽ ടോക്കൺ, കോളർ ഉടമയുടെ ഉത്തരവാദിത്വത്തിൽ ഘടിപ്പിക്കണം. തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് 20 മുതൽ ആരംഭിക്കും. മാസത്തിൽ പത്തോ അതിലധികമോ തെരുവുനായ ആക്രമണം സംഭവിച്ച പ്രദേശങ്ങളെ ഹോട്ട്സ്പോട്ടായി കണക്കാക്കിയാണ് കുത്തിവയ്‌പ്‌.

ബഹുഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചുകഴിഞ്ഞു. ഒക്ടോബർ 20 വരെ തീവ്ര വാക്സിൻയജ്ഞം നടത്തും. മൃഗാശുപത്രികളിലെ അടിസ്ഥാനസൗകര്യം ഉപയോഗിച്ചും കരാറടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാർ, ഡോഗ് ക്യാച്ചർമാർ, അറ്റൻഡന്റ്‌ എന്നിവരെ നിയോഗിച്ചും പദ്ധതി നടപ്പാക്കും.21 മരണം വിദഗ്‌ധസമിതി പഠിക്കും
പേവിഷബാധയേറ്റ് സംസ്ഥാനത്ത് ഈ വർഷം 21 മരണം ഉണ്ടായിട്ടുണ്ടെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. ഇവരിൽ 15 പേരും പേവിഷബാധയ്ക്ക് എതിരെയുള്ള വാക്സിനും (ഐഡിആർവി), ഇമ്യൂണോ ഗ്ലോബുലിനും (ഇആർഐജി) എടുക്കാത്തവരാണ്. ഒരാൾ ഭാഗികമായും അഞ്ചുപേർ നിഷ്കർഷിച്ച രീതിയിലും വാക്സിൻ എടുത്തവരാണ്. 21 മരണത്തിന്റെയും കാരണം കണ്ടെത്താനുള്ള ഫീൽഡ് ലെവൽ അന്വേഷണം പൂർത്തിയായി. എല്ലാ മരണവും വിശദമായി അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയമിച്ചു.

വാക്‌സിൻ 
ഉപയോഗത്തിൽ വർധന
കേരള മെഡിക്കൽ സർവീസ് കോർപറേഷന്റെ കണക്ക്‌ പ്രകാരം സംസ്ഥാനത്ത്‌ 2016–-2017ൽ ഉണ്ടായിട്ടുള്ളതിനേക്കാൾ ആന്റി റാബീസ് വാക്സിൻ ഉപയോഗത്തിൽ 2021-–-2022ൽ 57 ശതമാനം വർധന ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. റാബിസ് ഇമ്യൂണോഗ്ലോബുലിന്റെ ഉപയോഗം ഇക്കാലയളവിൽ 109 ശതമാനം വർധിച്ചു.അനിമല്‍ ഷെല്‍ട്ടര്‍ 
ആരംഭിക്കും
തെരുവുനായകളെ പുനരധിവസിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ അനിമൽ ഷെൽട്ടർ ആരംഭിക്കും. ഇതിന്‌ ത്രിതല പഞ്ചായത്തുകളുടെ ഫണ്ട് ഏകോപിപ്പിച്ച് വിനിയോഗിക്കും. മാംസമാലിന്യം തെരുവുനായകൾക്ക് ഉപയോഗിക്കാനാകുംവിധം നിക്ഷേപിക്കുന്നത് ശക്തമായി തടയും. ഹോട്ടൽ, മണ്ഡപം, ഭക്ഷണശാല ഉടമകൾ, മാംസവ്യാപാരികൾ, വ്യാപാര സംഘടനകൾ എന്നിവരുടെ യോഗം തദ്ദേശസ്ഥാപനങ്ങൾ വിളിച്ചുകൂട്ടി കർശനനിർദേശം നൽകും.
തല്ലിയും വിഷം കൊടുത്തുകൊന്നും തെരുവുനായ ശല്യം പരിഹരിക്കാനാകില്ലെന്ന് പ്രത്യേകം ഓർക്കണം. വളർത്തുനായകളെ സംരക്ഷിക്കാനും തെരുവിൽ ഉപേക്ഷിക്കാതിരിക്കാനുമുള്ള ശ്രദ്ധ ജനങ്ങളിലുണ്ടാകണം. ശാസ്ത്രീയവും പ്രായോഗികവുമായ പരിഹാരമാർഗങ്ങളാണ് സർക്കാർ തേടുന്നത്. എല്ലാവരും ഒരുമിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.സർക്കാർ നടപടികളിൽ ഹൈക്കോടതിക്ക്‌ സംതൃപ്‌തി
തെരുവുനായശല്യം നിയന്ത്രിക്കാൻ സംസ്ഥാനസർക്കാർ സ്വീകരിച്ച നടപടികൾ പൗരന്മാരുടെ ഉൽക്കണ്‌ഠ ഇല്ലാതാക്കാൻ പര്യാപ്‌തമാണെന്ന്‌ ഹൈക്കോടതി. ആക്രമണത്തിന്‌ ഇരയാകുന്നവർക്ക്‌ ഉടൻ മികച്ച ചികിത്സ നൽകണമെന്നും സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഉറപ്പാക്കണമെന്നും കോടതി ഉത്തരവിട്ടു. നടപടികളിൽ സർക്കാർ സമർപ്പിച്ച റിപ്പോർട്ട്‌ വിലയിരുത്താൻ എ കെ ജയശങ്കർ നമ്പ്യാരും പി ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച്‌ പ്രത്യേക സിറ്റിങ്‌ നടത്തി. 14ന്‌ സിറ്റിങ്‌ നടത്തിയെങ്കിലും സർക്കാർ റിപ്പോർട്ടിനായി മാറ്റുകയായിരുന്നു. അഡീഷണൽ അഡ്വക്കറ്റ്‌ ജനറൽ അശോക്‌ എം ചെറിയാൻ സർക്കാരിനുവേണ്ടി റിപ്പോർട്ട്‌ സമർപ്പിച്ചു.

തെരുവുനായ നിയന്ത്രണത്തിന്‌ തദ്ദേശഭരണം, മൃഗസംരക്ഷണം, നഗരകാര്യവകുപ്പുകളും സംസ്ഥാന പൊലീസ്‌ മേധാവിയും സ്വീകരിച്ച നടപടികൾ റിപ്പോർട്ടിലുണ്ട്‌. വളർത്തുനായകൾക്കുള്ള ആന്റിറാബീസ് വാക്‌സിനേഷൻ പ്രോഗ്രാം തുടങ്ങി. തെരുവുനായകൾക്കുള്ള വാക്‌സിനേഷൻ പ്രോഗ്രാം 20ന്‌ തുടങ്ങും. ജനനനിയന്ത്രണത്തിനായി സംസ്ഥാനമൊട്ടാകെ 37 എബിസി കേന്ദ്രങ്ങളുണ്ടാകും. വെറ്ററിനറി ഡോക്ടർമാർ, നായപിടിത്തക്കാർ എന്നിവരെ താൽക്കാലികമായ നിയമിക്കും. കേസ്‌ 23ന്‌ വീണ്ടും പരിഗണിക്കും.

Related posts

മാറുന്ന ലോകത്തിനൊപ്പം മുന്നേറാൻ സ്‌കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം: മുഖ്യമന്ത്രി

Aswathi Kottiyoor

മണ്ഡലപൂജ : ഒരുക്കങ്ങൾ പൂർണം , വിവിധ വകുപ്പുകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി

Aswathi Kottiyoor

രക്ഷാപ്രവർത്തനത്തിന് ഡ്രോണുകൾ വാങ്ങാൻ അഗ്നിശമന സേന; ആകെ ചെലവ് 2.24 കോടി

Aswathi Kottiyoor
WordPress Image Lightbox