24.2 C
Iritty, IN
July 8, 2024
  • Home
  • Kochi
  • ചക്ക വെറും ചക്കയല്ല….. ഈ കോവിഡ് കാലത്ത്……
Kochi

ചക്ക വെറും ചക്കയല്ല….. ഈ കോവിഡ് കാലത്ത്……

ലോക്‌ഡൗൺ അവസാനിക്കാറാകുമ്പോഴും കഴിഞ്ഞതവണ കിട്ടിയതിനേക്കാൾ താരപരിവേഷത്തിലാണ് ചക്ക.2020ൽ ലോക്‌ഡൗൺ കാലത്ത്‌ ജനങ്ങൾക്കിടയിൽ താരമായ ഭക്ഷ്യവസ്തുവാണ് ചക്ക. ഒരുകാലത്ത് പലരും ഒഴിവാക്കിയിരുന്ന ചക്കയായിരുന്നു ലോക്‌ഡൗൺ കാലയളവിൽ ഏറ്റവുമധികം ശ്രദ്ധനേടിയ ഫലവർഗം. ചക്ക വറുത്തതും ചക്കപ്പുഴുക്കും ചക്ക അടയും മുതൽ ചക്കക്കുരു ഷേയ്‌ക്ക്‌ വരെ ജനപ്രിയമായി. പുറത്തിറങ്ങാനാകാതെ വീട്ടിൽ വെറുതെ ഇരുന്നപ്പോൾ പുരയിടത്തിൽ പഴുത്ത് പാഴായിപ്പോയിരുന്ന ചക്ക ഒന്നുപോലും ബാക്കിവയ്‌ക്കാതെ മനുഷ്യൻ ആഹാരമാക്കി. എന്നാൽ, ഇത്തവണയും ലോക്‌ഡൗണിൽ ചക്കയുടെ പ്രാധാന്യം കുറഞ്ഞില്ല ലോക്ഡാണിന് അവസാനമില്ലെങ്കിലും ചക്കക്കാലം കഴിയാറായി. ഇനി അവസാനം കായ്ച്ച പ്ലാവിലാണ് പ്രതീക്ഷ.
ചക്ക വെറുമൊരു ഫലം മാത്രമല്ലെന്ന്‌ കഴിഞ്ഞ ലോക്‌ഡൗൺ കാലം തെളിയിച്ചു. ചക്കച്ചുള, ചക്കക്കുരു, ചക്കപ്പൂഞ്ഞ്, ചക്കപ്പാട എന്നിവയെല്ലാം ഭക്ഷ്യയോഗ്യമാണ്. വിറ്റാമിൻ എ, ബി, സി എന്നിവയാൽ സമ്പന്നമാണ് ചക്ക. സിങ്ക്, കാത്സ്യം, ഫോസ്‌ഫറസ് എന്നിവയുടെയും കലവറയാണ്. രക്തസമ്മർദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ചക്ക വളരെ പ്രയോജനപ്രദമാണ്.
കൊളസ്‌ട്രോൾരഹിത ഭക്ഷണമാണ് ചക്ക. നാരുകൾ കൂടുതലായതിനാൽ ദഹനപ്രക്രിയ സുഗമമാക്കും. ചർമ സംബന്ധമായ പ്രശ്‌നങ്ങൾക്കും ചക്ക മികച്ചതാണ്. എല്ലു തേയ്‌മാനംപോലുള്ള പ്രശ്‌നങ്ങൾ പരിഹരിച്ച് എല്ലുകളെ ബലമുള്ളതാക്കാനും ചക്ക സഹായിക്കും. ബാക്ടീരിയ കാരണം ഉണ്ടാകുന്ന അസുഖങ്ങൾ ഇല്ലാതാക്കി രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും ചക്കയ്‌ക്ക്‌ കഴിവുണ്ടെന്ന്‌ വിദഗ്ധർ പറയുന്നു. ചക്കക്കുരുവിന് ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിവുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. എന്തായാലും വറുതിക്കാലത്ത് ഒരു നേരമെങ്കിലും വയറും മനസും നിറച്ച് ആരോഗ്യവും നൽകിയ ചക്കയാണ് താരം.

Related posts

വിവാഹമേക്കപ്പില്‍ ജനപ്രിയന്‍; ലൈംഗിക പീഡന പരാതികളില്‍ ഞെട്ടി അനീസിന്റെ ബന്ധുക്കള്‍.

Aswathi Kottiyoor

കോവിഡിനിടയിലും ഡിജിറ്റൽ ഇടപാടുകളിൽ മുന്നിലെത്തി ഇന്ത്യ…..

Aswathi Kottiyoor

സ്വാതന്ത്ര്യദിനത്തിൽ മെട്രോയിൽ 10 രൂപയ്‌ക്ക്‌ യാത്ര ചെയ്യാം.

Aswathi Kottiyoor
WordPress Image Lightbox