25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ന​ദ്ധ സേ​ന​ക​ളെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി
Kerala

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ന​ദ്ധ സേ​ന​ക​ളെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ സ​ന്ന​ദ്ധ സേ​ന​ക​ളെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. 20 വീ​ടു​ക​ൾ​ക്ക് ഒ​രു വ​ള​ണ്ടി​യ​ർ എ​ന്ന നി​ല​യി​ൽ സ​ന്ന​ദ്ധ സേ​ന​ക​ളെ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കാ​ൻ ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സ​ന്ന​ദ്ധ സേ​നാം​ഗ​ങ്ങ​ൾ​ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കാ​നു​ള്ള പ​രി​ശീ​ല​ന​വും കി​റ്റും ന​ൽ​ക​ണം. കൃ​ത്യ​മാ​യ ആ​ശ​യ​വി​നി​മ നി​ർ​ദ്ദേ​ശ​ങ്ങ​ളും ഇ​വ​ർ​ക്ക് ന​ൽ​ക​ണം. പ്ര​ള​യ​മു​ണ്ടാ​വു​ക​യും ക്യാ​മ്പു​ക​ളി​ലേ​യ്ക്ക് മാ​റു​ക​യും ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ ആ​ളു​ക​ൾ​ക്ക് മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാ​ൻ ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ളും ഉ​റ​പ്പു വ​രു​ത്ത​ണം.

ഒ​റ്റ​യ്ക്ക​ല്ല ഒ​പ്പ​മു​ണ്ട് എ​ന്ന പ​ദ്ധ​തി​യു​ടെ ഹെ​ല്പ് ലൈ​നു​ക​ൾ വ​ഴി ആ ​സേ​വ​നം ല​ഭ്യ​മാ​ക്ക​ണം. ‘ചെ​യി​ൻ കോ​ൾ’ എ​ന്ന പേ​രി​ൽ കോ​വി​ഡ് ബോ​ധ​വ​ൽ​ക്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു പ്ര​ത്യേ​ക പ​രി​പാ​ടി​ക്ക് കു​ടും​ബ​ശ്രീ രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ല്ലാ അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലെ​യും ഓ​രോ അം​ഗ​ത്തെ​യും ഫോ​ൺ ചെ​യ്ത് കോ​വി​ഡ് കാ​ല​ത്ത് പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ​വ​ൽ​ക്ക​രി​ക്കും. സ​ഹാ​യ​ങ്ങ​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സം​യോ​ജി​ച്ച് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും. നാ​ല് ല​ക്ഷ​ത്തോ​ളം കു​ടും​ബ​ങ്ങ​ളെ ഇ​തു​വ​രെ നേ​രി​ട്ട് വി​ളി​ച്ച് ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

വനം വകുപ്പ് വലിയ മാറ്റത്തിന്റെ പാതയിൽ: മന്ത്രി എ കെ ശശീന്ദ്രൻ

Aswathi Kottiyoor

സംസ്ഥാനത്ത് വാക്‌സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തി

Aswathi Kottiyoor

കുടുംബശ്രീ യൂണിറ്റുകൾ ഭക്ഷ്യമന്ത്രി സന്ദർശിച്ചു

Aswathi Kottiyoor
WordPress Image Lightbox