26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • നി​യ​മ​സ​ഭാ സ​മ്മേ​ള​നം 24 മുതൽ ; പു​തു​ക്കി​യ ബ​ജ​റ്റ് ജൂ​ണ്‍ നാ​ലി​നുത​ന്നെ
Kerala

നി​യ​മ​സ​ഭാ സ​മ്മേ​ള​നം 24 മുതൽ ; പു​തു​ക്കി​യ ബ​ജ​റ്റ് ജൂ​ണ്‍ നാ​ലി​നുത​ന്നെ

പ​​​തി​​​ന​​​ഞ്ചാം കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ ഈ ​​​മാ​​​സം 24നു ​​​തു​​​ട​​​ങ്ങു​​​ന്ന ആ​​​ദ്യസ​​​മ്മേ​​​ള​​​നം ജൂ​​​ണ്‍ 14 വ​​​രെ തു​​​ട​​​ർ​​​ന്നേ​​​ക്കും. ജൂ​​​ണ്‍ നാ​​​ലി​​​ന് രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ പു​​​തു​​​ക്കി​​​യ ബ​​​ജ​​​റ്റ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ ബ​​​ജ​​​റ്റ് ച​​​ർ​​​ച്ച​​​യ്ക്കു​​ശേ​​​ഷം വോ​​​ട്ട് ഓ​​​ണ്‍ അ​​​ക്കൗ​​​ണ്ട് പാ​​​സാ​​​ക്കി പി​​​രി​​​യു​​​ന്ന​​​തി​​​നാ​​​ണ് ആ​​​ലോ​​​ച​​ന.

പി​​ന്നീ​​ട് ഓ​​​ഗ​​​സ്റ്റി​​​ൽ നി​​​യ​​​മ​​​സ​​​ഭ ചേ​​​ർ​​​ന്നു പൂ​​​ർ​​​ണ ബ​​​ജ​​​റ്റ് പാ​​​സാ​​​ക്കാ​​​നാ​​​ണു നീ​​ക്കം. കോ​​​വി​​​ഡ് വ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ഘ​​​ട്ട​​​ത്തി​​​ൽ സ​​​മ്മേ​​​ള​​​നം എ​​​ത്ര​​​ത്തോ​​​ളം തു​​​ട​​​ര​​​ണ​​​മെ​​​ന്ന കാ​​​ര്യം കാ​​​ര്യോ​​​പ​​​ദേ​​​ശ​​​ക സ​​​മി​​​തി ചേ​​​ർ​​​ന്നു തീ​​​രു​​​മാ​​​നി​​ക്കും.

സ​​മ്മേ​​ള​​നം തു​​ട​​ങ്ങു​​ന്ന 24ന് ​​നി​​​യു​​​ക്ത എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ന​​​ട​​​ക്കും. പ്രോ​​​ടെം സ്പീ​​​ക്ക​​​റാ​​​യി കു​​​ന്ദ​​​മം​​​ഗ​​​ല​​​ത്തു നി​​​ന്നു​​​ള്ള അം​​​ഗം പി.​​​ടി.​​​എ. റ​​​ഹിം ഇ​​​ന്ന​​​ലെ ഗ​​​വ​​​ർ​​​ണ​​​ർ മു​​​ൻ​​​പാ​​​കെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്തു.

പ്രോ​​​ടെം സ്പീ​​​ക്ക​​​റാ​​​ണു ​നി​​​യു​​​ക്ത എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്ക് സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ക്കു​​​ന്ന​​ത്. 25നാ​​ണ് ​സ്പീ​​​ക്ക​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. എം.​​​ബി. രാ​​​ജേ​​​ഷാ​​​ണ് സി​​​പി​​​എ​​​മ്മി​​​ന്‍റെ സ്പീ​​​ക്ക​​​ർ സ്ഥാ​​​നാ​​​ർ​​​ഥി. യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യെ നി​​​ർ​​​ത്തി​​​യാ​​​ൽ മ​​​ത്സ​​​ര​​​മു​​​ണ്ടാ​​​കും.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​നം 28നു ​​ന​​ട‌​​ക്കും. തു​​​ട​​​ർ​​​ന്നു​​​ള്ള ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ ന​​​ന്ദി​​​പ്ര​​​മേ​​​യ ച​​​ർ​​​ച്ച​. ന​​​യ​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​ന്‍റെ ക​​​ര​​​ടു ത​​​യാ​​​റാ​​​ക്കാ​​​നാ​​​യി ഉ​​​പ​​​സ​​​മി​​​തി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

Related posts

ബാബുവിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചു; ആരോഗ്യനില തൃപ്തികരം

Aswathi Kottiyoor

എസ്എസ്എൽസി പാസായ എല്ലാവർക്കും ആവശ്യമായ സീറ്റുകൾ സംസ്ഥാനത്തുണ്ട്‌: മന്ത്രി വി ശിവൻകുട്ടി .

Aswathi Kottiyoor

ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സി​നാ​യു​ള്ള കാ​ത്തി​രി​പ്പ് നീ​ളു​ന്നു

Aswathi Kottiyoor
WordPress Image Lightbox