മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെ പേരിൽ ഓൺലൈനിലൂടെ പൂജ, വഴിപാട് ബുക്ക് ചെയ്ത് പണം തട്ടുന്നതായുള്ള ദേവസ്വം കമ്മീഷണറുടെ പരാതിയിൽ പോലീസ് നടപടി ആരംഭിച്ചു. പോലീസ് നടപടിയെ തുടർന്ന് ഇ-പൂജ എന്ന വെബ്‌സൈറ്റിൽ നിന്ന് കേരളത്തിലെ ക്ഷേത്രങ്ങളുടെ പേരുകൾ നീക്കം ചെയ്തു.
ഇതു സംബന്ധിച്ച് ഡി.ജി.പിക്കും സൈബർ ക്രൈം പോലീസിനുമായിരുന്നു പരാതി നൽകിയത്. കോഴിക്കോട് സൈബർ ക്രൈം പോലീസാണ് നടപടി സ്വീകരിച്ചത്. മലബാർ ദേവസ്വത്തിന് കീഴിലുള്ള പല പ്രമുഖ ക്ഷേത്രങ്ങളുടെയും പേരുകൾ സൈറ്റിൽ ഉൾപ്പെടുത്തിയിരുന്നതായി മലബാർ ദേവസ്വം പ്രസിഡന്റ് എം.ആർ. മുരളി അറിയിച്ചു. 1151 രൂപ മുതൽ 62,000 രൂപവരെ വിവിധ പൂജകൾക്കും വഴിപാടിനുമായി ഈടാക്കുന്ന വിധത്തിലാണ് വ്യാജ പേജ് ഡിസൈൻ ചെയ്തിരുന്നത്.
previous post