കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആശുപത്രിയിൽ നവീകരിച്ച കോവിഡ് വാർഡ് ഇന്ന് രാവിലെ 11.30 ന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യും.
അത്യാധുനിക സൗകര്യങ്ങളാണ് കോവിഡ് വാർഡിൽ സജ്ജീകരിച്ചിട്ടുള്ളത്. വാർഡിൽ നാലു വെന്റിലേറ്ററുകൾക്ക് പുറമെ 12 ഐസിയു കിടക്കകളും 30 ഓക്സിജൻ കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ രോഗികളുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനായി വൈഎംസിഎ ഹൃദയാരാമവുമായി ചേർന്ന് കൗൺസിലർമാരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. കോവിഡ് രോഗികളുടെ മാനസികോല്ലാസത്തിനായി മ്യൂസിക് സിസ്റ്റവും ഒരുക്കിയിട്ടുണ്ട്.
previous post