കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ഥികളും അവരുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ ജൂണ്‍ ഒന്നിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം മേയ് 25 മുതല്‍ 27 വരെ തീയതികളിലെ വ്യത്യസ്ത സമയക്രമത്തില്‍ കളക്ടറേറ്റിലെ വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച് അനുരഞ്ജന യോഗം നടക്കും. സ്ഥാനാര്‍ഥികള്‍ തയാറാക്കിയ തെരഞ്ഞെടുപ്പ് ചെലവ് കണക്കുകളും തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ ടീമുകള്‍ തയാറാക്കിയ ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററും തമ്മില്‍ അനുരഞ്ജനം ചെയ്യുന്നതിന് സ്ഥാനാര്‍ഥികളോ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് ഏജന്റുമാരോ (ബില്ലുകള്‍, വൗച്ചറുകള്‍ , രശീതികള്‍, മറ്റ് അനുബന്ധ രേഖകള്‍ സഹിതം) ഓരോ സ്ഥാനാര്‍ഥിക്കും നിശ്ചയിച്ചു തന്നിട്ടുള്ള സമയക്രമമനുസരിച്ച് ഹാജരാകണം.
സ്ഥാനാര്‍ഥി സാക്ഷ്യപ്പെടുത്തിയ പാര്‍ട്ട് ഒന്ന് മുതല്‍ നാലു വരെയുള്ള പട്ടിക, ഒന്ന് മുതല്‍ 10 വരെയുള്ള അബ്സ്ട്രാക്ട് സ്റ്റേറ്റ്മെന്റ്, സ്ഥാനാര്‍ഥിയോ തെരഞ്ഞെടുപ്പ് ഏജന്റോ സാക്ഷ്യപ്പെടുത്തിയ ബാങ്ക് സ്റ്റേറ്റ്മെന്റ്, സ്ഥാനാര്‍ഥി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം (നിര്‍ദ്ദിഷ്ട ഫോറത്തില്‍ ), ചെലവ് നിരീക്ഷകന് അഥവാ വരണാധികാരി തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച വ്യതിയാനം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കില്‍ ആയതിനുള്ള വിശദീകരണം, വരണാധികാരി അയച്ച നോട്ടീസിന് നല്കിയ വിശദീകരണ കുറിപ്പിന്റെ പകര്‍പ്പ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥാനാര്‍ഥികള്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് സ്ഥാപിച്ച ബോര്‍ഡുകള്‍ , ഫ്ളക്സുകള്‍, ചുവരെഴുത്ത്, പോസ്റ്റര്‍ , സ്റ്റിക്കര്‍ എന്നിവ നീക്കം ചെയ്യുന്നതിനായി എംസിസി ടീമിന് ചെലവായ തുക ട്രഷറിയില്‍ അടച്ചതിന്റെ അസല്‍ ചലാന്‍ എന്നീ രേഖകള്‍ യോഗത്തില്‍ പങ്കെടുക്കുന്ന സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പ് ഏജന്റുമാര്‍ കൊണ്ടുവരേണ്ടതാണ്.
തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാനാര്‍ഥികളും അവരുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ നിശ്ചിത സമയത്തിനകം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ മുമ്പാകെ ഹാജരാക്കാത്തപക്ഷം അയോഗ്യരാക്കുന്നതാണ്.