27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും
Kerala

സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗണും ലോക്ഡൗണും തുടരുന്നതിൽ ഇന്നോ നാളെയോ തീരുമാനമുണ്ടാകും. വിദഗ്ധസമിതി ഇന്ന് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിലെ ലോക്ഡൗൺ രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ ഏറെ ഫലപ്രദമായിരുന്നു എന്നാണ് പൊതു വിലയിരുത്തൽ.

കൊവിഡ് രണ്ടാം തരം​ഗ വ്യാപനത്തിന്റെ മുകളിലേക്കുള്ള കുതിപ്പ് ഏകദേശം നിശ്ചലാവസ്ഥയിലായിട്ടുണ്ട്. വ്യാപന നിരക്ക് താഴോട്ടിറങ്ങുന്നു എന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് വരുന്നത്. അതിന്റെ ​ഗുണഫലങ്ങൾ കണ്ടുവരുന്നുണ്ട്. എന്നാൽ, പൂർണമായ നിശ്ചലാവസ്ഥയിലേക്ക് എത്തിയിട്ടുമില്ല. സംസ്ഥാനത്ത് മെയ് 8നാണ് ലോക്ഡൗൺ തുടങ്ങിയത്. നാല് ജില്ലകളിൽ ഇപ്പോൾ ട്രിപ്പിൾ ലോക്ഡൗൺ ആണ്.

ട്രിപ്പിൾ ലോക്ഡൗണിൽ ചില ഇളവുകൾ വരാനുള്ള സാധ്യതയുണ്ട്. ഇവിടങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്താനുള്ള സാധ്യതയാണ് ഇപ്പോൾ മുന്നിലുള്ളത്. വിദ​ഗ്ധസമിതി യോ​ഗമാണ് ഇക്കാര്യത്തിൽ നിർണായക തീരുമാനമെടുക്കുക. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഓരോ ദിവസവും ഒരു ശതമാനമെങ്കിലും വച്ച് കുറയുന്ന സ്ഥിതിയാണുള്ളത്. അതേസമയം, മരണനിരക്ക് കൂടി നിൽക്കുന്നതിൽ പലരും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

Related posts

കുതിച്ചുയർന്ന് പച്ചക്കറി വില: ചില്ലറ വില്‍പ്പന കേന്ദ്രങ്ങളില്‍ വില കുറയുന്നില്ല : ഇനി പ്രതീക്ഷ സർക്കാര്‍ ഇടപെടലിൽ

Aswathi Kottiyoor

സ്കൂള്‍ ബസിനെ വന്‍ അപകടത്തില്‍ നിന്നും രക്ഷിച്ചു; ഹീറോയായി അഞ്ചാംക്ലാസുകാരന്‍

Aswathi Kottiyoor

സി​​​ബി​​​എ​​​സ്ഇ, ഐ​​​സി​​​എ​​​സ്ഇ, അ​​​ണ്‍ എ​​​യ്ഡ​​​ഡ് സ്‌​​​കൂ​​​ളു​​​ക​​​ളി​​​ലെ ഫീ​​​സ് നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​നാ​​​യി ത്രി​​​ത​​​ല ഫീ ​​​റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​റ്റി​​​ക​​​ള്‍ രൂ​​​പീ​​​ക​​​രി​​​ക്കും

Aswathi Kottiyoor
WordPress Image Lightbox