25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • നാളെ മുതൽ 80 ശതമാനം പാൽ സംഭരിക്കാമെന്ന് മിൽമ
Kerala

നാളെ മുതൽ 80 ശതമാനം പാൽ സംഭരിക്കാമെന്ന് മിൽമ

ക്ഷീര കർഷകരുടെ പ്രതിസന്ധിക്ക് താത്കാലിക പരിഹാരം. നാളെ (വെള്ളി) മുതൽ കർഷകരിൽ നിന്നും 80 ശതമാനം പാൽ സംഭരിക്കാമെന്ന് മിൽമ മൽബർ യൂണിയൻ അറിയിച്ചു. ക്ഷീര സംഘങ്ങൾക്ക് അയച്ച കത്തിലാണ് ഈ കാര്യം വ്യക്തമാകുന്നത്. നാളെ (വെള്ളി) മുതൽ കർഷകരുടെ ആകെ പാലിന്റെ 80 ശതമാനം സംഭരിക്കാമെന്നും. അതിൽ കൂടുതൽ പാൽ അളന്നാൽ കൂടിയ പാലിന്റെ വില കണക്കാക്കില്ലന്നും കത്തിൽ പറയുന്നു.

കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് മിൽമ പാൽ സംഭരണം 60 ശതമാനം ആക്കി വെട്ടി കുറച്ചത്. ഇതോടെ ഉച്ചയ്ക്ക് ശേഷമുള്ള പാൽ മിൽമ കർഷകരിൽ നിന്നും സംഭരിച്ചിരുന്നില്ല . ഇത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മുഖ്യ മന്ത്രിയും ഇന്നലെ ഈ വിഷയത്തിൽ ഇടപെട്ടിരുന്നു.

Related posts

മൂന്നാർ -ബോഡിമേട്ട് ദേശീയപാത ഭൂരിഭാഗവും ഫെബ്രുവരിയിൽ പൂർത്തിയാക്കും; വനംവകുപ്പിന്റെ അനുമതിക്കായി പ്രത്യേകയോഗം

Aswathi Kottiyoor

നടിയെ ആക്രമിച്ചകേസ്: അതിജീവിതയുടെ ഹർജിയിൽ വിധി 22ന്

Aswathi Kottiyoor

എടപ്പുഴയിലെ പരേതനായ പാരമ്പര്യ വൈദ്യൻ വാവാട്ടുതടത്തിൽ വി.സി. കുര്യാക്കോസിൻ്റെ ഭാര്യ മറിയം കുര്യാക്കോസ് അന്തരിച്ചു

Aswathi Kottiyoor
WordPress Image Lightbox