26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • ജി​ല്ല​യി​ല്‍ 9.14 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം
kannur

ജി​ല്ല​യി​ല്‍ 9.14 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം

ക​ണ്ണൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും ജി​ല്ല​യി​ല്‍ 9.14 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കു​ക​ള്‍. 335.57 ഹെ​ക്ട​റി​ലാ​യി 5,950 പേ​രു​ടെ കൃ​ഷി ന​ശി​ച്ചു. ഇ​തി​ല്‍ 2829 വാ​ഴ ക​ര്‍​ഷ​ക​രും 789 തെ​ങ്ങ് ക​ര്‍​ഷ​ക​രും 501 ക​മു​ക് ക​ര്‍​ഷ​ക​രും ഉ​ള്‍​പ്പെ​ടു​ന്നു.
വാ​ഴ (4.78 കോ​ടി രൂ​പ), മ​ര​ച്ചീ​നി (1.34 കോ​ടി), റ​ബ​ര്‍ (96.56 ല​ക്ഷം), പ്ലാ​വ് (84 ല​ക്ഷം), തെ​ങ്ങ് (56.22 ല​ക്ഷം) വി​ള​ക​ള്‍​ക്കാ​ണ് കൂ​ടു​ത​ല്‍ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. 90,695 വാ​ഴ​ക​ളും 5,134 റ​ബ​ര്‍ മ​ര​ങ്ങ​ളും ക​ന​ത്ത കാ​റ്റി​നെ തു​ട​ര്‍​ന്ന് ന​ശി​ച്ചു. ഇ​തി​ന് പു​റ​മെ ക​വു​ങ്ങ്- 1763, തെ​ങ്ങ്-1209, തെ​ങ്ങി​ന്‍ തൈ- 25, ​കു​രു​മു​ള​ക്- 775, ക​ശു​മാ​വ്- 205 എ​ന്നി​വ​യും ന​ശി​ച്ചു. 23 ഹെ​ക്ട​റി​ലെ പ​യ​റു​വ​ര്‍​ഗ​ങ്ങ​ളും 29.7 ഹെ​ക്ട​റി​ലെ നെ​ല്‍​കൃ​ഷി​യും 37.6 ഹെ​ക്ട​റി​ലെ മ​ര​ച്ചീ​നി​യും 6.6 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തെ പ​ച്ച​ക്ക​റി കൃ​ഷി​യും ര​ണ്ട് ഹെ​ക്ട​റി​ല്‍ കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ളും 0.04 ഹെ​ക്ട​ര്‍ പ്ര​ദേ​ശ​ത്തെ പ്ലാ​വു​ക​ള്‍ എ​ന്നി​വ​യ്ക്കും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.
മ​ല​യോ​ര മേ​ഖ​ല​യാ​യ ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്കി​ലാ​ണ് കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കു ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. 1639 ക​ര്‍​ഷ​ക​രു​ടെ 132.62 ഹെ​ക്ട​റി​ലെ വി​ള​ക​ളാ​ണ് മ​ഴ​യും കാ​റ്റും ന​ശി​ച്ച​ത്. ഇ​രി​ക്കൂ​ര്‍ ബ്ലോ​ക്കി​ല്‍ മാ​ത്രം ഏ​ക​ദേ​ശം 3.36 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍.
പ​യ്യ​ന്നൂ​ര്‍ ബ്ലോ​ക്കി​ല്‍ 78.8 ഹെ​ക്ട​റി​ലാ​ണ് കൃ​ഷി നാ​ശ​മു​ണ്ടാ​യ​ത്. ഇ​തി​ല്‍ 75 ഹെ​ക്ട​റും ക​രി​വ​ള്ളൂ​ര്‍ പെ​ര​ളം കൃ​ഷി ഭ​വ​ന്‍റെ കീ​ഴി​ലാ​ണ്.​
ബ്ലോ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ളി​പ്പ​റ​മ്പ് 37.4, ത​ല​ശേ​രി 16.77, കൂ​ത്തു​പ​റ​മ്പ് 12.99, ഇ​രി​ട്ടി 12.61, പേ​രാ​വൂ​ര്‍ 11.4, പാ​നൂ​ര്‍ 10.91, ക​ല്യാ​ശേ​രി 8.95, എ​ട​ക്കാ​ട് 7.84, ക​ണ്ണൂ​ര്‍ 0.6 ഹെ​ക്ട​ര്‍ കൃ​ഷി​യു​മാ​ണ് ന​ശി​ച്ച​ത്.

Related posts

ജില്ലയില്‍ 1033 പേര്‍ക്ക് കൂടി കൊവിഡ്; 1003 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 919 പേര്‍ക്ക് കൂടി കൊവിഡ് ; 897 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

കോടിയേരിയുടെ നിര്യാണം; പത്ര പ്രവർത്തക അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനം മാറ്റിവെച്ചു

Aswathi Kottiyoor
WordPress Image Lightbox