24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • 18-44 പ്രാ​യ​ക്കാ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ജി​ല്ല സ​ജ്ജം
kannur

18-44 പ്രാ​യ​ക്കാ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​ന് ജി​ല്ല സ​ജ്ജം

ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ 18 മു​ത​ല്‍ 44 വ​രെ പ്രാ​യ​മാ​യ​വ​ര്‍​ക്ക് വാ​ക്സി​നേ​ഷ​ന്‍ ന​ല്‍​കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ (ആ​രോ​ഗ്യം) ഡോ. ​കെ. നാ​രാ​യ​ണ നാ​യ്ക് അ​റി​യി​ച്ചു. ഈ ​വി​ഭാ​ഗ​ത്തി​ല്‍ പെ​ടു​ന്ന​വ​ര്‍ www. cowin. gov.in പോ​ര്‍​ട്ട​ലി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​റും ആ​ധാ​ര്‍ ന​മ്പ​റും ന​ല്‍​കി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. മു​ന്‍​ഗ​ണ ല​ഭി​ക്കു​ന്ന​തി​ന് covid19. kerala. gov.in/vaccine എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ളും അ​നു​ബ​ന്ധ രോ​ഗ​വി​വ​ര​ങ്ങ​ളും വ്യ​ക്ത​മാ​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. രോ​ഗവ​ിവ​രം വ്യ​ക്ത​മാ​ക്കു​ന്ന​തി​നു ചി​കി​ത്സിക്കു​ന്ന ഡോ​ക്ട​റോ അം​ഗീ​കൃ​ത മെ​ഡി​ക്ക​ല്‍ പ്രാ​ക്ടീ​ഷ​ന​റോ അ​വ​രു​ടെ സീ​ലും ഒ​പ്പും സ​ഹി​തം ന​ല്‍​കി​യ മെ​ഡി​ക്ക​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. ഇ​തി​നു​ള്ള ഫോ​മു​ക​ള്‍ മു​ക​ളി​ല്‍ പ​റ​ഞ്ഞ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്രം, തി​യ​തി , സ​മ​യം എ​ന്നി​വ എ​സ്എം​എ​സ് വ​ഴി അ​റി​ഞ്ഞാ​ല്‍ വാ​ക്സി​ന്‍ സ്വീ​ക​രി​ക്കാം. വാ​ക്സി​നേ​ഷ​ന്‍ വി​വ​രം അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള എ​സ്എം​എ​സ് സ​ന്ദേ​ശ​വും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യും രോ​ഗ​വി​വ​രം സം​ബ​ന്ധി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റും വാ​ക്സി​നേ​ഷ​ന്‍ കേ​ന്ദ്ര​ത്തി​ല്‍ ഹാ​ജ​രാ​ക്ക​ണം. അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യും രോ​ഗ വി​വ​രം സം​ബ​ന്ധി​ച്ച സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന്‍റെ മാ​തൃ​ക​യും dhs.kerala.gov.in , arogyakeralam.gov.in,sha. kerala.gov.in എ​ന്നി വെ​ബ്സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ് .

Related posts

ക​ർ​ഷ​ക​രു​ടെ ഒ​രി​ഞ്ച് ഭൂ​മിപോ​ലും വി​ട്ടു​കൊ​ടു​ക്കി​ല്ല: പാ​ച്ചേ​നി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത………..

Aswathi Kottiyoor

കണ്ണൂരിൽ പൊലീസ് ഉദ്യോഗസ്ഥർക്കുനേരെ ആക്രമണം: 3 പേർ പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox