കണ്ണൂർ: കനത്ത മഴയിലും കാറ്റിലും ഉണ്ടായ കൃഷിനാശം കര്‍ഷകര്‍ക്ക് കൃഷിഭവന് അധികൃതരെ അറിയിക്കാനും നഷ്ടപരിഹാരത്തിന് അപേക്ഷിക്കാനും ഓണ്‍ലൈന്‍ സംവിധാനം. കര്‍ഷകന്റെ പേര്, വീട്ടുപേര്, വാര്‍ഡ്, കൃഷിഭൂമിയുടെ ആകെ വിസ്തൃതി, കൃഷിനാശം ഉണ്ടായ വിളകളുടെ പേര്, എണ്ണം/വിസ്തൃതി എന്നീ വിവരങ്ങള്‍ക്ക് ഒപ്പം നാശനഷ്ടങ്ങളുടെ ചിത്രങ്ങളും (കൃഷിയിടത്തില്‍ കര്ഷകന് നില്ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ) സഹിതം അതത് കൃഷി ഓഫീസര്‍മാരുടെ വാട്സ് ആപ്പ് നമ്പറിലേക്ക് അയയ്ക്കാം. കൃഷിനാശത്തെ തുടര്‍ന്നുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിന് കര്‍ഷകര്‍ എഐഎംഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.
ഇതിനായി https:// www. aims.kerala.gov.in/home എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ https:// youtu. be/PwW6_hDvriY ല്‍ ലഭിക്കും. വിളകള്‍ ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ള കര്‍ഷകര്‍ 15 ദിവസത്തിനകം എഐഎംഎസ് പോര്‍ട്ടലില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. മറ്റ് കര്‍ഷകര്‍ 10 ദിവസത്തിനുള്ളില്‍ ഇതേ വെബ് പോര്‍ട്ടലില്‍ അപേക്ഷിക്കണം.
ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കര്‍ഷകര്‍ പരമാവധി ഓണ്‍ലൈന്‍ സംവിധാനം പ്രയോജനപ്പെടുത്തി ഓഫീസ് സന്ദര്‍ശനം ഒഴിവാക്കേണ്ടതാണെന്നും കാര്‍ഷിക സംബന്ധമായ സംശയ നിവാരണത്തിന് കൃഷി ഓഫീസറുടെ നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പ്രിന്‍സിപ്പല്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അറിയിച്ചു.
previous post