26.6 C
Iritty, IN
July 4, 2024
  • Home
  • kannur
  • കൃഷി നാശം രൂക്ഷം; കൃഷിഭവനുകൾ തുറക്കുന്നില്ല, കർഷകർ പ്രതിസന്ധിയിൽ…………
kannur

കൃഷി നാശം രൂക്ഷം; കൃഷിഭവനുകൾ തുറക്കുന്നില്ല, കർഷകർ പ്രതിസന്ധിയിൽ…………

കണ്ണൂർ: ശക്‌തമായ മഴയിലും കാറ്റിലും കനത്ത കൃഷിനാശം ഉണ്ടാകുമ്പോഴും ലോക്ക്ഡൗണിനെ തുടർന്ന് ജില്ലയിൽ കൃഷിഭവനുകൾ പ്രവർത്തന രഹിതം. ഇതേ തുടർന്ന് മഴക്കെടുതിയും രോഗബാധയും കൃഷി പ്രതിസന്ധിയും കണക്കിലെടുത്ത് കൃഷിഭവനുകളുടെ പ്രവർത്തനം അവശ്യ സർവീസിൽ ഉൾപ്പെടുത്തി പുനഃരാരംഭിക്കണമെന്ന ആവശ്യം ശക്‌തമാകുന്നുണ്ട്.
നഷ്‌ടപരിഹാര വിതരണം, ധനസഹായവിതരണം, വളം-വിത്തു വിതരണം, കെടുതികളുടെ കണക്കെടുപ്പ് തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ് ലോക്ക്ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് കൃഷിഭവനുകൾക്ക് പൂട്ട് വീണത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ജില്ലയിൽ വിത്ത് വിതരണവും, നഷ്‌ടപരിഹാര വിതരണവും സജീവമായി നടന്നിരുന്നു.
ഇത്തവണ വന്യമൃഗ ശല്യത്തിലും, ശക്‌തമായ മഴയിലും നിരവധി കർഷകരുടെ കൃഷികളാണ് നശിച്ചത്. എന്നാൽ കൃഷിഭവനുകൾ അടഞ്ഞു കിടക്കുന്നതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിലാണ്. നഷ്‌ട പരിഹാരത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമെങ്കിലും അക്ഷയ സെന്ററുകൾ തുറക്കാത്തതും, സ്വന്തമായി അപേക്ഷ നൽകുന്നതിന് കൃത്യമായ ധാരണയില്ലാത്തതും കർഷകർക്ക് തിരിച്ചടിയാകുകയാണ്.

Related posts

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor

സി​ആ​ര്‍​സെ​ഡ് അ​നു​മ​തി: അ​പേ​ക്ഷ ഒ​മ്പ​തി​ന​കം

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 1753 പേര്‍ക്ക് കൂടി കൊവിഡ്; 1719 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox