കണ്ണൂർ:കോവിഡ് മൂലം കനത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ക്ഷീര ഉൽപ്പന്ന വിതരണ മേഖലയ്ക്ക തിരിച്ചടി നേരിടുന്ന ഈ സാഹചര്യത്തിൽ ക്ഷീര കർഷകരെ കണ്ണീരിലാഴ്ത്തുന്ന നടപടിയാണ് മിൽമ മലബാർ മേഖല യൂണിയൻ ക്ഷീര സംഘങ്ങൾക്ക്18 ആം തീയ്യതി ചൊവ്വഴിച്ച മുതൽ പ്രാബല്യത്തിൽ വരുത്താൻ പ്രത്യേക നിർദേശങ്ങളടങ്ങിയ സർക്കുലറിൽ നൽകിയത്.
കനത്ത മഴയിലും മറ്റ് ജോലിക്കൊന്നും പോകാതെ മുഴുവൻ സമയ ക്ഷീരകർഷകരായി തുടരുകയും ബാങ്ക് ലോണുകളെ ആശ്രയിച്ച് 25 മുതൽ 30 പശുക്കളെ ഫാം നിലയിൽ വൻകിട രീതിയിൽ ചെയ്യുന്ന കർഷകർക്കും മറ്റ് ചെറുകിട കർഷകർക്കും കനത്ത നഷ്ടം നേരിടുകയാണ് നിലനിൽപ്പിനു തന്നെ സാധ്യമല്ലാത്ത നടപടിയാണ് ഈ വറുതിക്കാലത്ത് മിൽമയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
മികച്ച ഇനം കറവപ്പശുക്കളെ ഇറക്കുമതി ചെയ്ത് കൂടുതൽ കൂലി കൊടുത്ത് സ്ഥലം പാട്ടത്തിനെടുത്തു പുൽ കൃഷി നടത്തിയും വലിയ വില കൊടുത്താൽ മാത്രം ലഭിക്കുന്ന കാലിതീറ്റ മറ്റ് പോഷകങ്ങൾ ദിനം പ്രതി വാങ്ങി നൽകിയും രോഗങ്ങൾക്കുള്ള ചികിൽസ പ്രസവാനന്തര ചികിൽസ, കുത്തി വയ്പ്പ്, അപകട ഇൻഷുറൻസ് എന്നിങ്ങനെ മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഓരോ പശുവിനും ഉറപ്പാക്കിയാണ് ഓരോ ക്ഷീര കർഷകനും ഓരോ തുള്ളി പാലും സംഭരിക്കുന്നത്.ഇതിന് നാമമാത്രമായ ലാഭം നൽകി കർഷകരുടെ പ്രയത്നത്തിന് യാതൊരു വിധ പരിഗണനയും മിൽമയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇത്തരത്തിൽ ലക്ഷങ്ങൾ മുടക്കിയ സംരംഭം പാതി വഴിയിൽ ഉപേക്ഷിച്ച് മറ്റു ജോലിയിൽ ഏർപ്പെടാൻ അവസരമില്ലയ്മയും മറ്റ് ശാരീരിക അസ്വസ്ഥതകൾ അവഗണിച്ചുമാണ് കർഷകർ നഷ്ടം
സഹിച്ചും ഈ നിലയിൽ തുടരാൻ പ്രേരിപ്പിക്കുന്നത്.
കോവിഡ് മൂലം മിൽമയുടെ പ്രശ്‌നങ്ങൾ നിരന്തരം പറയുന്നതല്ലാതെ ഒന്നാം തരംഗത്തിൽ നേരിട്ട പാൽ സംഭരണ പ്രശ്നങ്ങൾക്ക് യാതൊരു വിധ പരിഹാരം കാണാൻ മിൽമയോ സർക്കാരോ തയ്യാറായില്ല എന്നതാണ് വാസ്തവം ഇങ്ങനെ രണ്ടാം തരംഗത്തിൽ പാൽ സംഭരണത്തിലെ പ്രശ്നങ്ങൾ തുടക്കത്തിൽ തന്നെ ഒഴിവാക്കാമായിരുന്നു. ലോക്ഡൗൺ വീണ്ടും നിലവിൽവന്നപ്പോൾ സർക്കുലർ പ്രകാരം ഏപ്രിൽ 20 മുതൽ വ്യാപകമായ മഴ ലഭിച്ചതിനാൽ പാലുൽപാദനം വലിയ അളവിൽ കൂടുകയും ഇത് ദിനം പ്രതി മിച്ചമാകുന്ന പാൽ എറണാകുളം, തിരുവനന്തപുരം, യൂണിറ്റുകൾക്ക് കൈമാറുകയും ബാക്കി തമിഴ്നാട്ടിൽ അയച്ച് പാൽപ്പൊടിയും നെയ്യു മാക്കി സൂക്ഷിച്ചു വരികയായിരുന്നു എന്നും തുടർന്ന് സംസ്ഥാനത്തെ ലോക് ഡൗൺ നിയന്ത്രണങ്ങൾ മൂലം പാലിന്റെയും മറ്റ് ഉൽപന്നങ്ങളുടെയും വിപണനം കുറഞ്ഞു എന്നും സർക്കുലറിൽ പറയുന്നു. കൂടാതെ ഓൺലൈൻ വഴി വിൽപന നടത്താനുള്ള സൗകര്യം സൃഷ്ടിക്കുകയാണെന്നും മിൽമ അവകാശപ്പെടുന്നു. തുടർന്ന് ശരാശരി പ്രതിദിന പാലുത്പാദനം സംഭരണം 8 ലക്ഷം ലിറ്ററിലെത്തിയപ്പോൾ വിപണനം കേവലം 4 ലക്ഷം ലിറ്റർ മാത്രമാണെന്ന് കർഷകരെ ബോധ്യപ്പെടുത്താൻ മിൽമ ശ്രമിക്കുന്നു. സർക്കാരിന്റെ നിയന്ത്രണങ്ങളിൽ പാൽ മറ്റ് ഉൽപന്നങ്ങളുടെ വിപണനം നിയന്ത്രണം ഇല്ലാത്ത ഈ സാഹചര്യത്തിൽ ഇത്രയധികം ആവശ്യക്കാരുടെ കുറവ് എങ്ങനെ വന്നുവെന്ന് കർഷകരും ആശങ്കപ്പെടുന്നു. പാലുൽപാദനം കൂടുതൽ ലഭിക്കുന്ന വളരെ കുറച്ചു കാലയളവാണ് നാമമാത്രമായ ലാഭം കർഷകർക്ക് കിട്ടുക. ഈ കാലയളവിൽ പാൽ സംഭരണത്തിന് മതിയായ സംവിധാനം ഒരുക്കിയിരിക്കുന്നതിൽ കനത്ത പരാജയം നേരിട്ട മിൽമയുടെ നടപടിയിൽ കനത്ത പ്രതിഷേധം നേരിടുകയാണ്. ഇനി യെരു അറിയിപ്പു ഉണ്ടാകുന്നത് വരെ പതിനെട്ടാം തീയ്യതി ചൊവ്വാഴ്ച മുതൽ ക്ഷീര സംഘങ്ങൾ വൈകുന്നേരത്ത പാൽ സംഭരിച്ച് മിൽമയിലേയ്ക്ക് അയക്കാൻ പാടുളളതല്ല, കൂടാതെ 2021 മെയ് മാസം മുതൽ 1 മുതൽ10 വരെ മിൽമയിലേയ്ക്ക് അയച്ച ശരാശരി പ്രതിദിന പാലിന്റെ 60 ശതമാനം അധികരിക്കാൻ പാടുള്ളതല്ല , വൈകുന്നേരത്തെ പാൽ സംഭരണം ഏതെങ്കിലും തരത്തിൽ നടത്തുന്ന ക്ഷീര സംഘങ്ങൾ അപ്രകാരം സംഭരിച്ച് മിൽമയിലേയ്ക്ക് അയക്കുന്ന പക്ഷം മേൽപ്പറഞ്ഞ 60 ശതമാനത്തിൽ അധികരിക്കാൻ പാടുള്ളതല്ല . ഏറ്റവും അവസാനമായി ഏതെങ്കിലും ക്ഷീരസംഘങ്ങൾ 60 ശതമാനത്തിൽ കൂടുതൽ മിൽമയിലേയ്ക്ക് അയക്കുന്ന പക്ഷം അധികമായി ലഭികുന്ന പാലിന് വില നൽകില്ലായെന്നും കർശന നിയന്ത്രണം എന്ന രീതിയിൽ സർക്കുലറിൽ പറയുന്നു. ഇത്തരത്തിലെ നടപടിയിൽ വ്യാപക പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് അധികമുള്ള പാൽ കോവിഡ് കെയർ സെന്ററുകളിൽ നൽകാൻ മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ അറിയിച്ചു എങ്കിലും ക്ഷീര കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല.
ഓരോ ക്ഷീര സംഘങ്ങളെയും സ്വയം പര്യാപ്തരായി മികച്ച ലാഭം കർഷകർക്ക് നൽകുന്നതിനുള്ള നടപടികൾ കൈകൊള്ളതെ മിൽമ കുത്തക കമ്പനികളുടെ നയം സ്വീകരിക്കുയാണെന്നും ഇത്തരത്തിൽ കർഷകർക്ക് നാമ മാത്രമായ ലാഭം നൽകിയും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ കൈ വിടുന്ന മിൽമയുടെ ഈ നടപടിയിൽ മനം മടുത്ത നിരവധി കർഷകരാണ് ഈ മേഖലയിൽ നിന്നും മറ്റു ജീവിത മാർഗങ്ങൾ തേടി പോയത്. ഇതിനാൽ ഗവൺമെന്റിന്റെ ശക്തമായ ഇടപെടലുകൾ ഈ മേഖലയിൽ ആവശ്യമാണെന്ന് മലയോര മേഖലയിലെ കർഷകർ പറയുന്നു.
previous post