24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ടെലിഫോണിലൂടെ കൗണ്‍സിലിംഗ്
Kerala

കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ടെലിഫോണിലൂടെ കൗണ്‍സിലിംഗ്

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ തുടരാന്‍ നിര്‍ബന്ധിതരായ കുട്ടികള്‍ക്ക് ആശ്വാസം പകരുന്നതിനായി കേരളാ പോലീസിന്റെ ചിരി പദ്ധതി. കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാനായി കേരള പോലീസ് ആരംഭിച്ച ടെലി കൗണ്‍സിലിംഗ് പദ്ധതിയാണ് ചിരി.

ഓണ്‍ലൈന്‍ പഠനത്തിന്റെ ബുദ്ധിമുട്ടുകള്‍, കൂട്ടുകാരെ കാണാനും സംസാരിക്കാനും കളിക്കാനും കഴിയാത്തതിന്റെ വിഷമം, കുടുംബവഴക്ക്, പഠനോപകരണങ്ങളുടെ ലഭ്യതക്കുറവ് എന്നിവയാണ് പ്രധാനമായും കുട്ടികള്‍ ചിരിയുടെ കോള്‍ സെന്ററുമായി പങ്ക് വയ്ക്കുന്നത്. ചിരിയുടെ ഹെല്‍പ് ലൈന്‍ നമ്ബരിലേക്ക് കുട്ടികള്‍ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്‌നങ്ങളുമായി വിളിക്കുന്നു. 9497900200 എന്നതാണ് ചിരിയിലേക്ക് വിളിക്കേണ്ട നമ്ബര്‍.

മൊബൈല്‍ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളില്‍ അധികവും. ഗുരുതരമായ മാനസികപ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവര്‍ക്ക് ചിരി കോള്‍ സെന്ററില്‍ നിന്ന് അടിയന്തിരമായി പരിചയ സമ്ബന്നരായ മന:ശാസ്ത്ര വിദഗ്ദ്ധരുടെ സേവനവും ലഭ്യമാക്കിയെന്ന് കേരളാ പോലീസ് അറിയിച്ചു.

മാനസികപ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന കുട്ടികള്‍ക്ക് ടെലിഫോണിലൂടെ കൗണ്‍സിലിംഗും നല്‍കുന്നുണ്ട്. മുതിര്‍ന്ന സ്റ്റുഡന്‍റ്‌സ് പോലീസ് കേഡറ്റുകള്‍, ഔര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയില്‍ അംഗങ്ങളായ കുട്ടികള്‍ എന്നിവരില്‍ നിന്ന് തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളണ്ടിയര്‍മാര്‍. സേവന തല്‍പരരും പരിചയ സമ്ബന്നരുമായ മാനസികാരോഗ്യവിദഗ്ദ്ധര്‍, മന:ശാസ്ത്രജ്ഞര്‍, അധ്യാപകര്‍ എന്നിവരുള്‍പ്പെടുന്ന വിദഗ്ദ്ധസമിതിയാണ് ഇവര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.

Related posts

കോ​വി​ഡ് മ​ര​ണം: സ്മൈ​ൽ കേ​ര​ള വാ​യ്പാ പ​ദ്ധ​തി

Aswathi Kottiyoor

കൊ​ച്ചി മെ​ട്രോ: യാ​ത്ര​ക്കാ​ര്‍ ആ​റു കോ​ടി ക​ട​ന്നു

Aswathi Kottiyoor

ഖാ​ദിമേ​ള നാ​ളെ മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox