22.5 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • ടൗട്ടെ ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറും; ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു…
Thiruvanandapuram

ടൗട്ടെ ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറും; ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു…

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദം ടൗട്ടെ ചുഴലിക്കാറ്റായി രൂപം പ്രാപിച്ചതിനെ തുടര്‍ന്ന് കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. 24 മണിക്കൂറിനുള്ളില്‍ ടൗട്ടെ ചുഴലിക്കാറ്റ് അതിശക്തമായ ചുഴലിക്കാറ്റായി മാറും. സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, തൃശൂര്‍, എറണാകുളം, ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
നാളെ രാത്രി വരെ ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
പത്തനംതിട്ട, കാസര്‍ഗോഡ്, മലപ്പുറം, എറണാകുളം ജില്ലകളില്‍ മഴ തുടരുകയാണ്. പത്തനംതിട്ട ജില്ലയില്‍ പ്രളയ മുന്നറിയിപ്പുണ്ട്.
തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭവും രൂക്ഷമാണ്. വിവിധ കേന്ദ്രങ്ങളില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.

Related posts

18-45 വയസ്സുകാർക്കുള്ള വാക്സിൻ നയം വിശദീകരിച്ച് മുഖ്യമന്ത്രി…..

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത; ജാ​ഗ്രതാ നിർദേശം…

Aswathi Kottiyoor

സുപ്രീം കോടതിയിൽ കോവിഡ് വ്യാപനം; ജീവനക്കാർ നിരീക്ഷണത്തിൽ…

Aswathi Kottiyoor
WordPress Image Lightbox