22.5 C
Iritty, IN
November 21, 2024
  • Home
  • kannur
  • റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷൻ കടകൾ അടച്ചിട്ടു പ്രതിഷേധിക്കും…
kannur

റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷൻ കടകൾ അടച്ചിട്ടു പ്രതിഷേധിക്കും…

റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. തിങ്കളാഴ്ച റേഷൻ കടകൾ അടച്ചിട്ടു പ്രതിഷേധിക്കും. കൊവിഡ് ബാധിച്ച് മരിച്ച റേഷന്‍ കട ജീവനക്കാരുടെ ആശ്രിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കണം, റേഷന്‍ വ്യാപാരികള്‍ക്ക് കൊവിഡ് വാക്സിനേഷന് മുന്‍ഗണന നല്‍കുക, അവരുടെ ആശ്രിതര്‍ക്കും വാക്സിന്‍ ഉറപ്പാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സൂചന പണിമുടക്ക് നടത്തുന്നത്.
22 റേഷന്‍ കട ജീവനക്കാര്‍ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും ആയിരക്കണക്കിന് റേഷന്‍ വ്യാപാരികളും ജീവനക്കാരും കൊവിഡ് ബാധിതരായെന്നും ആള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഇരിട്ടി താലൂക്ക് പ്രസിഡന്റ് പി.കെ ബാലകൃഷ്ണന്‍ പറഞ്ഞു.
ഒരു ദിവസം 100-150 ആളുകളാണ് റേഷന്‍ കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നത്. റേഷൻ കടകളിൽ ഉപയോഗിക്കുന്ന ബയോമെട്രിക് സംവിധാനം കോവിഡ് വ്യാപന സാധ്യത വര്‍ധിപ്പിക്കുന്നു. തങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ വേണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം. അഞ്ചാവശ്യങ്ങള്‍ ഉന്നയിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രിക്കും സെക്രട്ടറി സിവില്‍ സപ്ലൈസ് മേധാവിക്കും കത്ത് നല്‍കിയിട്ടുണ്ട്. ഉചിതമായ നടപടിയില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. ലോക്ക് ഡൗണില്‍ ആളുകള്‍ കൂടുതല്‍ റേഷന്‍ കടയെ ആശ്രയിക്കുന്നതിനാല്‍ ഇവരുടെ സമരം കൂടുതൽ ആശങ്ക സൃഷ്ടിക്കും.

Related posts

വിദ്യാർഥികളെ ലക്ഷ്യമിടുന്ന ലഹരി മാഫിയയ്ക്കെതിരെ ശക്തമായ കരുതൽ വേണം: മുഖ്യമന്ത്രി.

Aswathi Kottiyoor

കുട്ടിപ്പുല്ലിൽ വരുന്നു പാർക്കും റിസോർട്ടും

Aswathi Kottiyoor

സംഘർഷം: പാമ്പുരുത്തിയിൽ ജാഗ്രതയോടെ പോലീസ് സംഘം…………

Aswathi Kottiyoor
WordPress Image Lightbox