24.2 C
Iritty, IN
October 5, 2024
  • Home
  • Newdelhi
  • കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യും: പ്രധാനമന്ത്രി…
Newdelhi

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യും: പ്രധാനമന്ത്രി…

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാനും ഓക്സിജൻ ലഭ്യത കൂട്ടാനും സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാന മന്ത്രി. മരുന്നുകളുടെ ലഭ്യത കൂട്ടാൻ യുദ്ധകാല അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി.

സർക്കാർ കേന്ദ്രങ്ങളിൽ സൗജന്യ വാക്സീനേഷൻ തുടരുമെന്നും പൂഴ്ത്തിവയ്പ് തടയാൻ സംസ്ഥാന സർക്കാരുകൾ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ഗ്രാമീണ മേഖലയിലേക്കും കൊവിഡ് പടരുന്നുണ്ട്. പക്ഷേ ഇന്ത്യ ധൈര്യം കൈവിടില്ല. കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

പിഎം കിസാന്‍ സമ്മാന്‍ നിധിയുടെ എട്ടാമത്തെ ധനസഹായ വിതരണം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. 9.5 കോടി കര്‍ഷകകുടുംബങ്ങള്‍ക്കായി 19,000 കോടി രൂപ സഹായമാണ് ലഭിക്കുക. നാല് മാസം കൂടുമ്പോൾ രണ്ടായിരം രൂപ വീതം വര്‍ഷം ആറായിരം രൂപ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കുന്നതാണ് പിഎം കിസാൻ പദ്ധതി. പരിപാടിയില്‍ രാജ്യത്തെ വിവിധയിടങ്ങളിലെ കര്‍ഷകരുമായി പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിക്കുകയും ചെയ്തു.

Related posts

കോവിഡ് രണ്ടാം തരംഗം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ഗുരുതരമായി ബാധിച്ചു: കേന്ദ്രസർക്കാർ….

രാജ്യസഭയിൽ വീണ്ടും സസ്പെൻഷൻ.

Aswathi Kottiyoor

രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്….

Aswathi Kottiyoor
WordPress Image Lightbox