27.2 C
Iritty, IN
July 3, 2024
  • Home
  • Newdelhi
  • സ്പുട്നിക്-5 വാക്സിന്റെ ഒരു ഡോസിന് 995.40 രൂപ വില വരുമെന്ന് റിപ്പോർട്ടുകൾ….
Newdelhi

സ്പുട്നിക്-5 വാക്സിന്റെ ഒരു ഡോസിന് 995.40 രൂപ വില വരുമെന്ന് റിപ്പോർട്ടുകൾ….

ന്യൂഡൽഹി: രാജ്യത്ത് റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന സ്പുട്നിക്-5 വാക്‌സിന്റെ ഒരു ഡോസിന് 995.40 രൂപ വില വരുമെന്ന് റിപ്പോർട്ടുകൾ. 5 ശതമാനം ജിഎസ്ടി ഉൾപ്പെടെയാണ് വാക്സിന്റെ വില. അതേസമയം വാക്സിൻ രാജ്യത്ത് തന്നെ നിർമ്മിക്കാനായാൽ വില കുറയാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 91.6% ഫലപ്രാപ്തിയാണ് സ്പുട്നിക് അവകാശപ്പെടുന്നത്. ഇത് ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവാക്സിൻ, കോവിഷിൽഡ്
എന്നിവയെക്കാൾ ഫലപ്രാപ്തി ഉള്ളതാണെന്നും സ്പുട്നിക്-5 അവകാശപ്പെടുന്നു. അടുത്തയാഴ്ച മുതൽ വാക്സിൻ ലഭ്യമായി തുടങ്ങിയേക്കും. ഡോക്ടർ റെഡ്ഡീസ് ലബോറട്ടറീസാണ് ഇന്ത്യയിൽ സ്പുട്നിക് വാക്‌സിന്റെ നിർമാതാക്കൾ.

Related posts

12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും….

രാജ്യത്ത് ഇന്ധനവിലയിൽ ഇന്നും വർദ്ധനവ്….

Aswathi Kottiyoor

റിപ്പബ്ലിക് ദിനം: ഇത്തവണയും മുഖ്യാതിഥിയില്ല

Aswathi Kottiyoor
WordPress Image Lightbox