22.9 C
Iritty, IN
July 7, 2024
  • Home
  • Thiruvanandapuram
  • റേഷൻ കാർഡിലെ മണ്ണെണ്ണ വിഹിതത്തിലും കുറവ് വരുത്തി പൊതുവിതരണ വകുപ്പ്….
Thiruvanandapuram

റേഷൻ കാർഡിലെ മണ്ണെണ്ണ വിഹിതത്തിലും കുറവ് വരുത്തി പൊതുവിതരണ വകുപ്പ്….

തിരുവനന്തപുരം: റേഷൻ കാർഡിലെ മണ്ണെണ്ണ വിഹിതത്തിലും കുറവ് വരുത്തി പൊതുവിതരണ വകുപ്പ്. മണ്ണെണ്ണ വിതരണം നേരത്തെതന്നെ സർക്കാർ മൂന്ന് മാസത്തിലൊരിക്കൽ എന്ന രീതിയിൽ പരിമിതപ്പെടുത്തിയിരുന്നു. വൈദ്യുതീകരിച്ച വീടുകളിലെ എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്), റേഷൻ കാർഡുകൾക്ക് ഒരു ലിറ്ററും എൻപിഎസ് (നീല) എൻപിഎൻഎസ് (വെള്ള) കാർഡുകൾക്ക് അര ലിറ്ററും മണ്ണെണ്ണ ഇനി മൂന്നുമാസം കൂടുമ്പോഴാവും നൽകുകയെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. നേരത്തെ ഈ വിഭാഗം കാർഡുകൾക്കെല്ലാം പ്രതിമാസം അരലിറ്റർ മണ്ണെണ്ണ ലഭിച്ചിരുന്നു. ഈ വിഭാഗങ്ങളിലെ വൈദ്യുതീകരിക്കാത്ത വീടുകളിലെ റേഷൻ കാർഡിന് മൂന്ന് മാസത്തിലൊരിക്കൽ 8 ലിറ്റർ ആണ് നൽകുക. മുൻപ് ഇത് മാസം നാല് ലിറ്റർ ആയിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്നുമാസ കാലയളവിലേക്കുള്ള മണ്ണെണ്ണ ഇന്നു മുതൽ ജൂൺ 30 വരെ ലഭിക്കും. വൈദ്യുതീകരിക്കാത്ത വീടുകളിലെ കാർഡുടമകൾക്ക് നാല് ലിറ്റർ ഈ മാസവും ബാക്കി നാലു ലിറ്റർ അടുത്തമാസവും നൽകും. ലിറ്ററിന് 41 രൂപയാണ് മണ്ണെണ്ണയുടെ വില.

Related posts

കേന്ദ്രബജറ്റ്‌ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തെ അവഗണിച്ചു: എ കെ ബാലൻ

Aswathi Kottiyoor

കുതിച്ച്‌ കെൽട്രോൺ ; വിറ്റുവരവിൽ റെക്കോഡ്‌ ; അറ്റാദായം 20 കോടി

Aswathi Kottiyoor

🛑 *സംസ്ഥാനത്ത് ഇന്ന് 1421 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു*

Aswathi Kottiyoor
WordPress Image Lightbox