23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഇ​ന്ന് ലോ​ക ന​ഴ്സ​സ് ദി​നം‌; വേണം കരുതല്‍, ഈ മാലാഖമാര്‍ക്കും
Kerala

ഇ​ന്ന് ലോ​ക ന​ഴ്സ​സ് ദി​നം‌; വേണം കരുതല്‍, ഈ മാലാഖമാര്‍ക്കും

മാ​ലാ​ഖ​മാ​ര്‍ എ​ന്ന് വാ​ഴ്ത്ത​പ്പെ​ടു​മ്ബോ​ഴും വി​വേ​ച​ന​ത്തി​‍െന്‍റ ന​ടു​ക്ക​ട​ലി​ല്‍ ഇ​രു​ന്നാ​ണ് ന​ഴ്സു​മാ​ര്‍ കോ​വി​ഡ് മ​ഹാ​മാ​രി​ക്കെ​തി​രെ പോ​രാ​ടു​ന്ന​ത്.

കോ​വി​ഡ് കു​തി​ച്ചു​യ​രു​മ്ബോ​ള്‍ ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം നേ​രി​ടു​ന്ന അ​വ​സ​ര​ത്തി​ല്‍ നി​ര​വ​ധി പേ​രെ​യാ​ണ് ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം വ​ഴി മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ താ​ല്‍​ക്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍, ഇ​ങ്ങ​നെ ന​ട​ത്തു​ന്ന താ​ല്‍​ക്കാ​ലി​ക നി​യ​മ​ന​ത്തി​ല്‍ ന​ഴ്സു​മാ​രോ​ട് വി​വേ​ച​നം കാ​ണി​ക്കു​ക​യാ​ണ് അ​ധി​കൃ​ത​ര്‍.

ഡോ​ക്ട​ര്‍മാ​ര്‍ മു​ത​ല്‍ റി​സ​ര്‍ച്ച്‌ ഓ​ഫി​സ​ര്‍ക്കു വ​രെ അ​ര്‍ഹ​മാ​യ ശ​മ്ബ​ളം അ​നു​വ​ദി​ച്ച​പ്പോ​ള്‍ 2016ലെ ​സു​പ്രീം​കോ​ട​തി വി​ധി പ്ര​കാ​രം സ​ര്‍ക്കാ​ര്‍ ത​ന്നെ പ്ര​ഖ്യാ​പി​ച്ച മി​നി​മം ശ​മ്ബ​ളം​പോ​ലും സ്​​റ്റാ​ഫ് ന​ഴ്‌​സു​മാ​ര്‍ക്ക് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. 20,000 രൂ​പ​യാ​ണ് ന​ഴ്സു​മാ​ര്‍​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന മി​നി​മം വേ​ത​നം. 25 ശ​ത​മാ​നം റി​സ്‌​ക് അ​ല​വ​ന്‍സും അ​നു​വ​ദി​ക്കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍, 17,800 രൂ​പ​യാ​ണ് നി​ല​വി​ല്‍ ന​ല്‍​കു​ന്ന​ത്. പ​ല ആ​ശു​പ​ത്രി​ക​ളും ഈ ​തു​ക പോ​ലും ന​ല്‍​കു​ന്നി​ല്ല. 13,500 രൂ​പ​ക്ക് ന​ഴ്സു​മാ​രെ നി​യ​മി​ച്ച ആ​ശു​പ​ത്രി​ക​ളും കേ​ര​ള​ത്തി​ലു​ണ്ട്.

കോ​വി​ഡ് രോ​ഗി​ക​ളു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ന്ന​വ​രാ​ണ് ഡോ​ക്ട​ര്‍​മാ​രും ന​ഴ്സു​മാ​രും. എ​ന്നാ​ല്‍, 573 രൂ​പ ദി​വ​സ​വും ഡോ​ക്ട​ര്‍​ക്ക് റി​സ്ക്ക് അ​ല​വ​ന്‍​സ് ന​ല്‍​കു​മ്ബോ​ള്‍ രോ​ഗി​ക​ളു​മാ​യി കൂ​ടു​ത​ല്‍ അ​ടു​ത്തി​ട​പ​ഴ​കു​ന്ന സ്​​റ്റാ​ഫ് ന​ഴ്സി​ന​ത് 241 രൂ​പ മാ​ത്ര​മാ​ണ്. അ​തേ​സ​മ​യം, ലാ​ബ് ടെ​ക്നീ​ഷ്യ​ന്‍, ജൂ​നി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍, ഫാ​ര്‍​മ​സി​സ്​​റ്റ്​ എ​ന്നി​വ​ര്‍​ക്ക് 316 രൂ​പ​യും ​േഡ​റ്റാ എ​ന്‍​ട്രി ഓ​പ​റേ​റ്റ​ര്‍, ലാ​ബ് അ​സി​സ്​​റ്റ​ന്‍​റ് എ​ന്നി​വ​ര്‍​ക്ക് 329 രൂ​പ​യും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് 458 രൂ​പ​യും റി​സ്ക്ക് അ​ല​വ​ന്‍​സ് അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ​േഡ​റ്റാ എ​ന്‍​ട്രി ഓ​പ​റേ​റ്റ​ര്‍​ക്കും ഫാ​ര്‍​മ​സി​സ്​​റ്റി​നും ന​ല്‍​കു​ന്ന റി​സ്ക് അ​ല​വ​ന്‍​സ് പോ​ലും രോ​ഗി​ക​ളു​മാ​യി നേ​രി​ട്ടു ബ​ന്ധം വ​രു​ന്ന ന​ഴ്സു​മാ​ര്‍​ക്ക് ന​ല്‍​കു​ന്നി​ല്ല എ​ന്ന​തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് പ്ര​തി​ഷേ​ധ​മു​ണ്ട്.

എ​ല്ലാ സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളും കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളാ​ക്കി മാ​റ്റി​യ​തോ​ടെ ന​ഴ്‌​സു​മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തെ ബാ​ധി​ച്ചി​രു​ന്നു. ഈ ​ഘ​ട്ട​ത്തി​ലാ​ണ് ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​നു കീ​ഴി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡോ​ക്ട​ര്‍മാ​ര്‍, ന​ഴ്‌​സ്മാ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​രെ നി​യ​മി​ച്ച​ത്.

എ​ന്നാ​ല്‍, നി​യ​മി​ക്ക​പ്പെ​ട്ട​വ​രി​ല്‍ തു​ല്യ ജോ​ലി​ക്ക്​ തു​ല്യ​വേ​ത​ന​മെ​ന്ന മാ​ന​ദ​ണ്ഡം ന​ഴ്‌​സു​മാ​രു​ടെ കാ​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണ്. ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യ​ത്തി​ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഫ​ണ്ട് ആ​യ​തി​നാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ മാ​ത്ര​മേ തു​ക വ​ര്‍​ധി​പ്പി​ച്ച്‌ ല​ഭി​ക്കൂ​വെ​ന്ന് ട്രെ​യി​ന്‍ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ രേ​ണു സൂ​സ​ന്‍ തോ​മ​സ് പ​റ​ഞ്ഞു.

100 ബെ​ഡു​ക​ളു​ള്ള ആ​ശു​പ​ത്രി​ക​ള്‍ 208 മ​ണി​ക്കൂ​ര്‍ ജോ​ലി​ക്കാ​യി 20,000 രൂ​പ​യും 101-300 ബെ​ഡു​ക​ള്‍ ഉ​ള്ള ആ​ശു​പ​ത്രി​ക​ള്‍ 22,000 രൂ​പ​യും 301-500 വ​രെ ബെ​ഡു​ക​ള്‍ ഉ​ള്ള ആ​ശു​പ​ത്രി​ക​ള്‍ 24,000 രൂ​പ​യും ഈ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 800 ബെ​ഡു​ക​ള്‍ക്കു മു​ക​ളി​ലേ​ക്കു​ള്ള ആ​ശു​പ​ത്രി​ക​ള്‍ 30,000 രൂ​പ​യും അ​ടി​സ്ഥാ​ന ശ​മ്ബ​ള​മാ​യി ന​ഴ്‌​സു​മാ​ര്‍ക്ക് ന​ല്‍ക​ണം എ​ന്ന് 2017 സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ണ്ട്. എ​ന്നാ​ല്‍, 3000 ബെ​ഡു​ക​ള്‍ ഉ​ള്ള മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍പോ​ലും 13,900 രൂ​പ​ക്ക് പ​ണി എ​ടു​ക്കേ​ണ്ടി വ​രു​ന്ന​വ​രാ​ണ് ന​ഴ്‌​സു​മാ​ര്‍. ഈ ​കോ​വി​ഡ് കാ​ല​ത്ത് ഇ​വ​ര്‍​ക്കും വേ​ണം സ​ര്‍​ക്കാ​റി​‍െന്‍റ ക​രു​ത​ല്‍.

Related posts

ഒന്നരലക്ഷത്തോളം പുസ്‌തകങ്ങളുമായി ചിന്ത

Aswathi Kottiyoor

ഇൻഡിഗോ ജിദ്ദ -കോഴിക്കോട് സെക്ടറിൽ സർവീസ് പുനഃരാരംഭിക്കുന്നു

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox