• Home
  • Pathanamthitta
  • കാനറാ ബാങ്കിൽ 8.13 കോടി രൂപയുടെ തട്ടിപ്പ്
Pathanamthitta

കാനറാ ബാങ്കിൽ 8.13 കോടി രൂപയുടെ തട്ടിപ്പ്

പത്തനംതിട്ട: കാനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്നും 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജീഷ് വർഗീസ് ആണ് പണവുമായി മുങ്ങിയതെന്ന് അധികൃതർ പറയുന്നു. പണം പിൻവലിക്കാത്ത ദീർഘകാല നിക്ഷേപ അക്കൗണ്ടുകളിൽ നിന്നാണ് വിജീഷ് പണം തട്ടിയെടുത്തത്. വിവിധ സമയങ്ങളിലായി പണം നഷ്ടമായതിനെ തുടർന്ന് ബാങ്ക് നടത്തിയ ഓഡിറ്റിൽ ആണ് കോടികൾ നഷ്ടമായതായി കണ്ടെത്തിയത്. ഉയർന്ന ഉദ്യോഗസ്ഥരുടെ കമ്പ്യൂട്ടറുകൾ ഇതിനായി ദുരുപയോഗം ചെയ്തിട്ടുണ്ട്. സംഭവത്തിൽ മാനേജർ അടക്കം 5 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിജേഷിന് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Related posts

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് യുവാവിന്റെ തലയില്‍ കമ്പി തുളച്ചുകയറി; അതീവഗുരുതരാവസ്ഥയില്‍ ചികിത്സയില്‍.

Aswathi Kottiyoor

3 കി.മീ പിന്നിട്ടപ്പോൾ ഓക്സിജന്‍ തീര്‍ന്നു; അച്ഛന്‍ പിടഞ്ഞുമരിച്ചത് എന്റെ മടിയില്‍’.

Aswathi Kottiyoor
WordPress Image Lightbox