ഇരിട്ടി:കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച കച്ചവടസ്ഥാപനം പോലീസ് അടപ്പിച്ചു. ഇരട്ടി എസ്.ഐയുടെ നേതൃത്വത്തിൽ മാടത്തിലെ സെവന്‍ ഡേയ്‌സ് സൂപ്പര്‍ മാര്‍ക്കറ്റ് ആണ് കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ചതിനെ തുടർന്ന് അടപ്പിച്ചത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ആവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവട സ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതിയുണ്ടെങ്കിലും ഹോം ഡെലിവറി മാത്രമേ നടത്താവൂ എന്നിരിക്കെ കഴിഞ്ഞ ദിവസങ്ങളിൽ ഈ സ്ഥാപനത്തിന്റെ ഉള്ളില്‍ ആളുകളെ കയറ്റി കച്ചവടം നടത്തിയിരുന്നു. ഇതിനെ തുടർന്ന് മാടത്തിലെ സെവന്‍ ഡേയ്‌സ് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയ്‌ക്കെതിരെ പോലീസ് ഫൈന്‍ ഈടാക്കുകയും ചെയ്തു.
തുടര്‍ന്ന് രണ്ടാം ദിവസവും ഇതേ രീതിയില്‍ ആളുകളെ ഉള്ളില്‍ കയറ്റി കച്ചവടം നടത്തിയതോടെ പോലീസ് ചോദ്യം ചെയ്തു. എന്നാല്‍ കടയിലെ ജീവനക്കാരന്‍ പോലീസിനോട് തട്ടി കയറിയതിനെ തുടര്‍ന്ന് ഇരട്ടി എസ്.ഐ കെ.കെ രാജേഷ് സ്ഥലത്തെത്തി കട അടപ്പിക്കുകയും ജീവനക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇനി പോലീസിന്റെ അനുമതിയോടെ മാത്രമേ കട പ്രവര്‍ത്തിക്കാവൂ എന്ന് താക്കീത് ചെയ്തു.