ഉളിക്കൽ: ഉളിക്കൽ പഞ്ചായത്ത് കോവിഡ്‌സുരക്ഷാ സമിതിയുടെ യോഗ തീരുമാനങ്ങൾ
നിലവിൽ 35 +ve കേസുകൾ ഉള്ളതായും എന്നാൽ നിലവിൽ ആരുടേയും നില ഗുരുതരമല്ലെന്നും PHC റിപ്പോർട്ട് ചെയ്തു.
പൊതുപരിപാടി പങ്കാളിത്തം കൂടിവരുന്നതായി യോഗം വിലയിരുത്തി പൊതുപരിപാടി ചടങ്ങുകൾക്കും രജിസ്ടേഷൻ കർശനമാക്കാനും പോലീസിന്റെ ജാഗ്രതയിൽ നിരീക്ഷണവും ഈ കാര്യത്തിൽ കർശനമാക്കാനും തീരുമാനിച്ചു.
വാർസ്തല ജാഗ്രതാസമിതിയൽ പോലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്താൻ തീരുമാനിച്ചു. ടൗണുകളിൽ കോവിസ്+ve കേസുകൾ ഉണ്ടാവുന്ന സ്ഥാപനങ്ങൾ 2 ദിവസം അടച്ചിട്ട് മൂന്നാം ദിവസം ശുചീകരിച്ച് പകരം ജീവനക്കാരെ നിയോഗിച്ച് പ്രവർത്തനം പുനരാരംഭിക്കാൻ അനുമതി നൽകി തീരുമാനിച്ചു.
കോവിഡ് രോഗികൾ ഉണ്ടാകുന്ന കുടുംബങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കാനും കർശന നിയന്ത്രണം പാലിക്കാൻ തീരുമാനിച്ചു.
മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളിൽ ജനങ്ങൾ കൂടിച്ചേരുന്ന യാതൊരു ചടങ്ങുകളും പരിപാടികളും അനുവദനീയമല്ല.
വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശകർക്ക് സാമൂഹ്യ അകലം പാലിക്കാനും , സാനിറ്റൈസർ, കൈ കഴുകൾ സൗകര്യം ഒരുക്കാനും വ്യാപാരികൾക്ക് കർശന നിർദ്ദേശം നൽകാൻ തീരുമാനിച്ചു.
പൊതു ചടങ്ങുകളിൽ സർക്കാർ അനുമതിക്ക് പുറത്ത ആളുകളെ യാതൊരു കാരണവശാലും ക്ഷണിക്കാനോ പങ്കെടുപ്പിക്കാനോ പാടില്ല.