25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ലോക്ഡൗൺ: രണ്ടുദിവസം 187 കേസുകൾ രജിസ്റ്റർ ചെയ്തു………..
kannur

ലോക്ഡൗൺ: രണ്ടുദിവസം 187 കേസുകൾ രജിസ്റ്റർ ചെയ്തു………..

കണ്ണൂർ ജില്ലയിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ പോലീസ് ശക്തമായി നടപ്പാക്കി തുടങ്ങി. കണ്ണൂർ സിറ്റി പോലീസ് പരിധിയിൽ ശനി, ഞായർ ദിവസങ്ങളിലായി 187 കേസുകൾ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തു.

ശനിയാഴ്ച 100 കേസുകളും കൃത്യമായി മാസ്ക് ധരിക്കാത്തത്തിന് 285 പേർക്കെതിരേയും മറ്റ് കോവിഡ് നടപടികൾ പാലിക്കാത്തതിന് 48 പേർക്കെതിരേയും സാമൂഹിക അകലം പാലിക്കാത്തതിന് 105 പേർക്കെതിരേയും നിയമനടപടികൾ സ്വീകരിച്ചു. കൃത്യമായ രേഖകൾ ഇല്ലാതെ അനാവശ്യമായി വാഹനത്തിൽ പുറത്തിറങ്ങിയ 146 വാഹനങ്ങൾ പോലീസ് പിടികൂടി.

ഞായറായാഴ്ച 87 കേസുകളും കൃത്യമായി മാസ്ക് ധരിക്കാത്തത്തിന് 243 പേർക്കെതിരേ നടപടിയും മറ്റ് കോവിഡ് നടപടികൾ പാലിക്കാത്തതിന് 37 പേർക്കെതിരേയും സോഷ്യൽ ഡിസ്റ്റൻസ് പാലിക്കാത്തതിന് 76 പേർക്കെതിരേയും നിയമനടപടികൾ സ്വീകരിച്ചു. 72 വാഹനങ്ങളും പോലീസ് പിടികൂടി

Related posts

ജി​ല്ല​യി​ൽ ശ​നി​യാ​ഴ്ച റി​ക്കാ​ർ​ഡ് വാ​ക്സി​നേ​ഷ​ൻ

Aswathi Kottiyoor

ക്രിസ്‌മസ് – പുതുവത്സരം: കൈത്തറി മേള ആരംഭിച്ചു

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ ഇന്ന് 339 പേര്‍ക്ക് കൂടി കൊവിഡ്; 325 പേർക്ക് സമ്പര്‍ക്കത്തിലൂടെ..

Aswathi Kottiyoor
WordPress Image Lightbox