25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കൊവിഡ് വാക്സിനേഷന്‍; ഇന്ന് സെക്കന്‍ഡ് ഡോസ് മാത്രം…………
kannur

കൊവിഡ് വാക്സിനേഷന്‍; ഇന്ന് സെക്കന്‍ഡ് ഡോസ് മാത്രം…………

ജില്ലയില്‍ ഇന്ന് (മെയ് 11 ചൊവ്വാഴ്ച) കൊവിഡ് വാക്സിനേഷന്‍ സെക്കന്‍ഡ് ഡോസ് മാത്രമായിരിക്കും നല്‍കുകയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.സര്‍ക്കാര്‍ മേഖലയില്‍ 26 ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് വാക്സിനേഷന്‍ നല്‍കും.*

*മിലിറ്ററി ഹോസ്പിറ്റലിലും ഏഴിമല ഐഎന്‍എച്ച് നവജീവനിയിലും അവിടെയുള്ള ജീവനക്കാര്‍ക്ക് മാത്രമാണ് വാക്സിനേഷന്‍ നല്‍കുക. ഈ രണ്ട് കേന്ദ്രങ്ങളിലും പൊതുജനങ്ങള്‍ ഓണ്‍ലൈനായി ഷെഡ്യൂള്‍ ചെയ്ത് അപ്പോയ്ന്റ്‌മെന്റ് എടുത്താലും വാക്സിന്‍ ലഭിക്കില്ല. സ്വകാര്യ മേഖലയിലെ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ ഉണ്ടായിരിക്കില്ല. എല്ലാ കേന്ദ്രങ്ങളിലും കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുക*

*സെക്കന്‍ഡ് ഡോസ് ലഭിക്കാനുള്ളവര്‍ അതത് വാര്‍ഡുകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് എടുത്ത് വാക്സിന്‍ ലഭ്യത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമേ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ എത്തേണ്ടതുള്ളൂ. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കില്ല. കൊവിഡ് വ്യാപനം ശക്തമായതിനാല്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ അതിരാവിലെ എത്തി ടോക്കണ് വേണ്ടി കാത്തുനില്‍ക്കുന്ന സാഹചര്യം പൂര്‍ണമായും ഒഴിവാക്കണം. വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം.*

Related posts

നെ​റ്റ്‌​വ​ർ​ക്ക് പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്ന് ക​ന്പ​നി​ക​ൾ

Aswathi Kottiyoor

പൊലീസിന്റെ ജോലിഭാരം കുറയ്ക്കുക സര്‍ക്കാര്‍ ലക്ഷ്യം; മുഖ്യമന്ത്രി……..

Aswathi Kottiyoor

മെമുവിന് ഷൊർണൂരിനും കണ്ണൂരിനുമിടയിൽ 21 സ്റ്റോപ്പുകൾ ………

Aswathi Kottiyoor
WordPress Image Lightbox