23.8 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂർ സേവാഭാരതിക്ക് വേണ്ടി ഹൈന്ദവീയം ഫൗണ്ടേഷൻ, പിപിഇ കിറ്റുകൾ സംഭാവന ചെയ്തു……….
Kottiyoor

കൊട്ടിയൂർ സേവാഭാരതിക്ക് വേണ്ടി ഹൈന്ദവീയം ഫൗണ്ടേഷൻ, പിപിഇ കിറ്റുകൾ സംഭാവന ചെയ്തു……….

കൊട്ടിയൂർ സേവാഭാരതിക്ക് വേണ്ടി ഹൈന്ദവീയം ഫൗണ്ടേഷൻ 10 പിപിഇ കിറ്റുകൾ സ്പോൺസർ ചെയ്തു. ഹൈന്ദവീയം ഫൗണ്ടേഷന് വേണ്ടി ആർഎസ്എസ് മണ്ഡൽ കാര്യവാഹ്‌ അനൂപ് വി. എസ് പിപിഇ കിറ്റുകൾ സേവാഭാരതി കൊട്ടിയൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. കെ ചന്ദ്രന് കൈമാറി.
കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന അമ്പായത്തോട് സ്വദേശിയായ വയോതികയെ കഴിഞ്ഞ ദിവസം കൊട്ടിയൂർ സേവാഭാരതി പ്രവർത്തകർ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തിരുന്നു. പലരെയും സഹായത്തിനായി വിളിച്ചിട്ട് കിട്ടാത്തതിനാലാണ് കുടുംബം സേവാഭാരതി ഹെല്പ് ഡെസ്കിൽ സഹായമാഭ്യർത്ഥിച്ചത്. വിവരമറിഞ്ഞതിനെ തുടർന്ന് സേവാഭാരതി സന്നദ്ധ സേന അംഗമായ ഗോകുൽ കൊട്ടിയൂർ പിപിഇ കിറ്റും മറ്റു മുൻകരുതലുകളുമെടുത്ത് വയോതികയെ ആശുപത്രിയിൽ എത്തിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്തു.
മഹാമാരിയിൽ കൈത്താങ്ങായി മാറിയിരിക്കുകയാണ് സേവാഭാരതി.

Related posts

പാലുകാച്ചി ടൂറിസം പദ്ധതി; പ്രൊജക്റ്റ്‌ റിപ്പോർട്ടിന് അംഗീകാരമായി

Aswathi Kottiyoor

ഡോ:ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനാചരണം ; ഫലവൃക്ഷത്തൈകൾ നട്ടു .

Aswathi Kottiyoor

കൊട്ടിയൂരിൽ രേവതി ആരാധനയ്‌ക്ക്‌ ആയിരങ്ങളെത്തി

Aswathi Kottiyoor
WordPress Image Lightbox