കേളകം: കൊട്ടിയൂർ, കേളകം, കണിച്ചാർ മേഖലകളിൽ പരിശോധന കർശനമാക്കി പോലീസ്. ലോക്ഡൗണിന്റെ രണ്ടാം ദിനത്തില്‍ കൊട്ടിയൂര്‍,കേളകം,കണിച്ചാര്‍ മേഖലകള്‍ നിശ്ചലമായിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കേളകം പഞ്ചായത്തിലെ അടയ്ക്കാത്തോട് വാളുമുക്ക് കോളനിയില്‍ പ്രാര്‍ത്ഥന നടത്തിയ നാല് പേര്‍ക്കെതിരെ കേളകം പോലീസ് കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തു.കൂടാതെ മാസ്ക് ധരിക്കാത്തിന് മൂന്നു പേര്‍ക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് ഒമ്പത് പേര്‍ക്കെതിരെയും ആണ് കേസെടുത്തത്. എല്ലായിടങ്ങളിലും പോലീസ് പരിശോധന ശക്തമായിരുന്നതിനാല്‍ പ്രധാന റോഡുകളെല്ലാം വിജനമായിരുന്നു. പലചരക്കുകടകള്‍, പഴംപച്ചക്കറി, മത്സ്യവിപണകേന്ദ്രങ്ങള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ തുടങ്ങി അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍മാത്രമാണ് പ്രവര്‍ത്തിച്ചത്. ഏതാനുംചില ഹോട്ടലുകള്‍ തുറന്നെങ്കിലും പാഴ്സല്‍മാത്രമാണ് നല്‍കിയത്. കൊട്ടിയൂര്‍ അമ്പലത്തിനു മുന്‍വശത്ത് ബാരിക്കേഡുകള്‍ സ്ഥാപിച്ച് പോലീസ് വാഹനപരിശോധന നടത്തി. എല്ലാ പഞ്ചായത്തുകളിലും പോലീസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്.
previous post