22.5 C
Iritty, IN
November 21, 2024
  • Home
  • Newdelhi
  • സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് വർധിക്കുന്നു…..
Newdelhi

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് വർധിക്കുന്നു…..

സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതോടെ കേരളത്തിലേക്കുള്ള മദ്യക്കടത്ത് വർധിക്കുന്നു. ഗോവ, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗമാണ് കേരളത്തിലേക്കുള്ള വിദേശമദ്യമെത്തുന്നത്.കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ കോഴിക്കോട് ജില്ലയിൽ നിന്നു മാത്രം ആയിരത്തോളം കുപ്പി വിദേശമദ്യം പിടിച്ചെടുത്തു. വ്യാജവാറ്റ് കേസുകളും വർധിച്ചിട്ടുണ്ട്.കേരളത്തിലെയും മാഹിയിലെയും മദ്യശാലകൾ അടഞ്ഞ് കിടക്കുന്നതിനാൽ ഇരട്ടിയിലധികം ലാഭം ലക്ഷ്യമിട്ടാണ് മദ്യക്കടത്ത്. ഗോവ, കർണാടക സംസ്ഥാനങ്ങളിൽ മാത്രം വിൽപനാനുമതിയുള്ള മദ്യമാണ് പിടിക്കുന്നതിലേറെയും. ആർപിഎഫും വടകര റെയിൽവെ പൊലീസും ഇന്നലെ മാത്രം 29 കുപ്പി ഗോവൻ വിദേശമദ്യമാണ് പിടികൂടിയത്.
ഗ്രാമീണ മേഖലയിൽ വ്യാജവാറ്റും സജീവമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മദ്യക്കടത്ത് വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് നടത്തിയതുപോലുള്ള പ്രത്യേക പരിശോധനയാണ് എക്സൈസ് സംഘം നടത്തുന്നത്. കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ മൂവായിരത്തിലധികം ലിറ്റർ വാഷാണ് കോഴിക്കോട് ജില്ലയിൽ എക്സൈസ് സംഘം നശിപ്പിച്ച് കളഞ്ഞത്.

Related posts

നീതിന്യായ സംവിധാനങ്ങളുടെ പ്രയോജനം എല്ലാ പൗരന്മാർക്കും തുല്യമായി ലഭിക്കണം: പ്രധാനമന്ത്രി.

Aswathi Kottiyoor

കോവിഡ് വ്യാപനം : ഡി.ആർ.ഡി.ഒ വികസിപ്പിച്ച 1.5 ലക്ഷം യൂണിറ്റ് ഓക്സി കെയർ സിസ്റ്റങ്ങൾ വാങ്ങാൻ തീരുമാനം…

Aswathi Kottiyoor

സ്വാതന്ത്ര്യത്തിന്റെ 100–ാം വാർഷികമാകുമ്പോൾ മനോഭാവം മുഴുവൻ മാറണം: മോദി.

Aswathi Kottiyoor
WordPress Image Lightbox