21.6 C
Iritty, IN
November 22, 2024
  • Home
  • Thiruvanandapuram
  • കൂലിത്തർക്കം ഉണ്ടായിട്ടില്ല, വാർത്ത വ്യാജം; മഹാമാരിക്കാലത്ത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി….
Thiruvanandapuram

കൂലിത്തർക്കം ഉണ്ടായിട്ടില്ല, വാർത്ത വ്യാജം; മഹാമാരിക്കാലത്ത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി….

തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിത്തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ വാക്‌സിൻ ലോഡുകൾ ഇറക്കിയില്ലെന്ന വ്യാജ പ്രചാരണം ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. മഹാമാരിക്കാലത്ത് തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നിസ്വാർത്ഥമാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് കൊവിഡ് വാക്‌സിൻ കാരിയർ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ടി.ബി സെന്ററിലേക്ക് എത്തിച്ച വാക്‌സിൻ ലോഡ് ഇറക്കാൻ തൊഴിലാളികൾ അമിത കൂലി ആവശ്യപ്പെട്ടുവെന്നും ലോഡ് ഇറക്കിയില്ല എന്നും ഒരു ദേശീയ മാധ്യമത്തിൽ വാർത്ത വന്നിരുന്നു.
എന്നാൽ ആ വാർത്ത വ്യാജമാണെന്നും കൂലിത്തർക്കം ഉണ്ടായിട്ടില്ലെന്നും സിഐടിയു പ്രസ്താവനയിൽ പറഞ്ഞു. കൊവിഡ് സാഹചര്യത്തിൽ വാക്‌സിൻ ലോഡുകളെല്ലാം സൗജന്യമായാണ് ഇറക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു.

Related posts

സ്കൂ​ളു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​യ്ക്കി​ല്ല; പ​ത്ത്, പ്ല​സ് വ​ൺ, പ്ല​സ് ടു ​ക്ലാ​സു​ക​ൾ തു​ട​രും

Aswathi Kottiyoor

അതിതീവ്ര വ്യാപനം; കൊവിഡ് ക്ലസ്റ്ററായി സംസ്ഥാനത്തെ ആശുപത്രികള്‍

Aswathi Kottiyoor

രണ്ടാം വർഷ ഹയർ സെക്കന്ററി പരീക്ഷകളെക്കുറിച്ച് മാധ്യമങ്ങളിൽ തെറ്റായ വാർത്തകൾ പ്രചരിക്കുന്നു..

Aswathi Kottiyoor
WordPress Image Lightbox