26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി: ഹൈ​ക്കോ​ട​തി; രണ്ടാം തരംഗത്തിനു കാരണം തെരഞ്ഞെടുപ്പു പ്രചാരണം
Kerala

കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി: ഹൈ​ക്കോ​ട​തി; രണ്ടാം തരംഗത്തിനു കാരണം തെരഞ്ഞെടുപ്പു പ്രചാരണം

സം​​​സ്ഥാ​​​ന​​​ത്ത് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്കും ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും ന​​​ട​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണസ​​​മ​​​യ​​​ത്ത് കോ​​​വി​​​ഡ് മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ല്‍ കോ​​​വി​​​ഡി​​​ന്‍റെ ഭീ​​​ക​​​ര​​​മാ​​​യ ര​​​ണ്ടാം ത​​​രം​​​ഗ​​​മു​​​ണ്ടാ​​​വി​​​ല്ലാ​​​യി​​​രു​​​ന്നെ​​ന്നു ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

നി​​​യ​​​മ​​​സ​​​ഭാ, ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ല്‍ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ കാ​​​റ്റി​​​ല്‍ പ​​​റ​​​ത്തി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തി​​​യ​​​താ​​​ണ് ഈ ​​​ദുഃ​​​സ്ഥി​​​തി​​​ക്ക് ഒ​​​രു​​​പ​​​രി​​​ധി​​​വ​​​രെ കാ​​​ര​​​ണ​​​മാ​​​യ​​​തെ​​​ന്നും ഇ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ആ​​​ര് ഏ​​​റ്റെ​​​ടു​​​ക്കു​​​മെ​​​ന്നും ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ജ​​​സ്റ്റീ​​​സ് ഡോ. ​​​കൗ​​​സ​​​ര്‍ എ​​​ട​​​പ്പ​​​ഗ​​​ത്ത് എ​​​ന്നി​​​വ​​​രു​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു. വോ​​​ട്ടെ​​​ണ്ണ​​​ല്‍ ദി​​​ന​​​ത്തി​​​ല്‍ രാ​​ഷ്‌​​ട്രീ​​​യ പാ​​​ര്‍​ട്ടി​​​ക​​​ള്‍ ആ​​​ഹ്ലാ​​​ദ​​​പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ളും യോ​​​ഗ​​​ങ്ങ​​​ളും ന​​​ട​​​ത്തു​​​ന്ന​​​തു ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ണ്ണൂ​​​ര്‍ സ്വ​​​ദേ​​​ശി അ​​​ഡ്വ. ഡോ. ​​​കെ.​​​പി. പ്ര​​​ദീ​​​പ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ലെ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചാ​​​ണു ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സ​​​ര്‍​ക്കാ​​​രി​​​നെ​​​യും ഇ​​​ല​​​ക്‌ഷന്‍ ക​​​മ്മീ​​​ഷ​​​നെ​​​യും രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ര്‍​ശി​​​ച്ച​​​ത്.

എ​​​ന്തു​​​കൊ​​​ണ്ടു പ്ര​​​ചാ​​​ര​​​ണസ​​​മ​​​യ​​​ത്ത് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​ക്കി​​​യി​​​ല്ല? പ്ര​​​തി​​​ദി​​​നം കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം 40,000 ത്തിനു ​​​മു​​​ക​​​ളി​​​ലാ​​​യി. അ​​​നാ​​​സ്ഥ​​​യ്ക്കു വ​​​ലി​​​യ വി​​​ല കൊ​​​ടു​​​ക്കേ​​​ണ്ടിവ​​​ന്നി​​​ല്ലേ? നി​​​യ​​​ന്ത്രി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ വീ​​​ണ്ടും ലോ​​​ക്ക്ഡൗ​​​ണി​​​ലേ​​​ക്ക് എ​​​ത്തു​​​മാ​​​യി​​​രു​​​ന്നോ? വോ​​​ട്ടെ​​​ണ്ണ​​​ല്‍ ദി​​​ന​​​ത്തി​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്ക​​​പ്പെ​​​ട്ട​​​ത് നി​​​ങ്ങ​​​ള്‍ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​തു​​​കൊ​​​ണ്ടാ​​​ണെ​​ന്നു ക​​​രു​​​തു​​​ന്നു​​​ണ്ടോ? കോ​​​ട​​​തി ഇ​​​ട​​​പെ​​​ട്ട​​​തി​​​നാ​​​ലാ​​​ണു നി​​​യ​​​ന്ത്ര​​​ണം സാ​​​ധ്യ​​​മാ​​​യ​​​ത്. സം​​​ഭ​​​വി​​​ച്ച​​​തു സം​​​ഭ​​​വി​​​ച്ചു. ഇ​​​നി​​​യെ​​​ങ്കി​​​ലും പ്രോ​​​ട്ടോ​​​ക്കോ​​​ള്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ക​​​ര്‍​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി പ​​​റ​​​ഞ്ഞു.

ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വിന​​​നു​​​സ​​​രി​​​ച്ച് മേ​​​യ് ഒ​​​ന്നുമു​​​ത​​​ല്‍ അ​​​ഞ്ചുവ​​​രെ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​പ്പാ​​​ക്കി​​​യെ​​​ന്ന് ഇ​​​ല​​​ക്‌ഷന്‍ ക​​​മ്മീ​​​ഷ​​​നും സ​​​ര്‍​ക്കാ​​​രും ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. തു​​​ട​​​ര്‍​ന്നാ​​​ണു ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് വി​​​മ​​​ര്‍​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​ത്. പ്ര​​​ചാ​​​ര​​​ണ​​​വേ​​​ള​​​യി​​​ല്‍ നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ചെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ പ​​​റ​​​ഞ്ഞെ​​​ങ്കി​​​ലും ക​​​ണ്ണ​​​ട​​​ച്ച് ഇ​​​രു​​​ട്ടാ​​​ണെ​​ന്നു പ​​​റ​​​യ​​​രു​​​തെ​​​ന്നാ​​​യി​​​രു​​​ന്നു ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​മ​​​ര്‍​ശ​​നം.

Related posts

മു​ഖ്യ​മ​ന്ത്രിയും സം​ഘ​വും ഇ​ന്നു യൂ​റോ​പ്പി​ലേ​ക്ക്

Aswathi Kottiyoor

സൗമ്യ സന്തോഷിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാരം ഇന്ന്

Aswathi Kottiyoor

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമം; മധു കൊലക്കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കുടുംബം

Aswathi Kottiyoor
WordPress Image Lightbox