24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കൊവിഡും അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കവും – കൂട്ടുപുഴ പാലം നിർമ്മാണം പ്രതിസന്ധിയിൽ
Iritty

കൊവിഡും അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കവും – കൂട്ടുപുഴ പാലം നിർമ്മാണം പ്രതിസന്ധിയിൽ

ഇരിട്ടി: മൂന്ന്‌ വർഷത്തോളം നിർമ്മാണ പ്രവർത്തി നിലച്ച് നാലുമാസം മുൻപ് പുനരാരംഭിച്ച കൂട്ടുപുഴ പാലം പണി വീണ്ടും പ്രതിസന്ധിയിൽ. കൊവിഡ് വ്യാപനവും അടച്ചിടലും ഇതിനെത്തുടർന്ന് നിർമ്മാണത്തിലേർപ്പെട്ടിരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കവുമാണ് പാലം പണിയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നത് . കൂടാതെ വ്യാവസായിക ആവശ്യങ്ങൾക്കുള്ള ഓക്സിജൻ സിലിൻണ്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതും തിരിച്ചടിയാണ്. ഇതോടെ ഈ കാലവര്ഷത്തിനു മുന്പ് തീർക്കുമെന്ന് പറഞ്ഞിരുന്ന പ്രവർത്തി തീരാനിടയില്ല. ഇരുപത്തി അഞ്ചോളം അന്യ സംസ്ഥാന തൊഴിലാളികളാണ് ഇവിടെ നിർമ്മാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നത് . ഇതിൽ 21 തൊഴിലാളികൾ ഇതിനകം മടങ്ങി. അവശേഷിച്ച 4 പേർ പോകാൻ തയാറായി നിൽക്കുകയാണ്. അടച്ചിടലിൽ നിർമാണ മേഖലയ്ക്ക് ഇളവുണ്ടെന്നും മടങ്ങേണ്ടതില്ലെന്നും പറയുന്നുണ്ടെങ്കിലും അന്യ സംസ്ഥാന തൊഴിലാളികളെ പിടിച്ചു നിർത്തുക പ്രയാസമാണെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
കെ എസ് ടി പി പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് വര്ഷം മുൻപ് ആരംഭിച്ച നിർമ്മാണപ്രവർത്തി 2017 ഡിസംബറിൽ കർണാട വനം വകുപ്പിന്റെ തദാസാവാദം മൂലം നിർത്തിവെക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് നിർമ്മാണം പുനരാരംഭിച്ചത്. അഞ്ച് തൂണുകളുള്ള പാലത്തിന്റെ മൂന്ന് തൂണുകളുടെ വാർപ്പാണ് പൂർത്തിയാകാനുണ്ടായിരുന്നത്. ഇതിൽ ഒരു തൂൺ പൂർത്തിയായി. രണ്ടാമത്തെ തൂണിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. പൂർത്തിയായ തൂൺ ബന്ധിപ്പിച്ചുള്ള സ്പാനിന്റെ ഗർഡർ വാർപ്പ് ഉടൻ നടക്കും. പണി നിർത്തിവെക്കാതെ ഉള്ള തൊഴിലാളികളെ വച്ച് പണി മുന്നോട്ടു കൊണ്ടു പോകാനാണ് അധികൃതരുടെ തീരുമാനം.
തലശ്ശേരി – വളവുപാറ റോഡ് നവീകരണ പദ്ധതിയിൽപ്പെടുത്തിയാണ് കൂട്ടുപുഴ ഉൾപ്പെടെയുള്ള ഏഴ് പുതിയ പാലങ്ങളുടെ നിർമ്മാണ പ്രവർത്തി നടക്കുന്നത്. 2018 സെപ്റ്റംബറിൽ പൂർത്തീകരിക്കേണ്ട നവീകരണ പദ്ധതി നാലു തവണ കാലാവധി ദീർഘിപ്പിച്ചു നൽകേണ്ടി വന്നു. ഇതിൽ ഇരിട്ടി ഉൾപ്പെടെ അഞ്ചു പാലങ്ങളുടെ പണി പൂർത്തിയായി. എരഞ്ഞോളി, കൂട്ടുപുഴ പാലങ്ങളാണ് ഇനി അവശേഷിക്കുന്നതെങ്കിലും എരഞ്ഞോളി പാലം പണി അന്തിമഘട്ടത്തിലാണ്.
രാജ്യമെങ്ങും കോവിഡ് അതിതീവ്ര വ്യാപനം തുടങ്ങിയതോടെ ഉണ്ടായ ഓക്‌സിജൻ പ്രതിസന്ധി നിർമ്മാണ മേഖലകളെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്. ഓക്‌സിജൻ ലഭ്യത കുറഞ്ഞതോടെ കോവിഡ് രോഗികൾ ശ്വാസം മുട്ടി മരിക്കുന്ന അവസ്ഥയുമുണ്ടായി. ആശുപത്രികളിലെ അത്യാഹിതവിഭാഗത്തിന് പോലും നൽകാനുള്ള ഓക്‌സിജനില്ലാത്ത അവസ്ഥയിൽ വ്യാവസായിക ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഓക്സിജൻ സിലണ്ടറുകളും ആശുപസ്ത്രീകൾക്ക് നല്കാൻ തുടങ്ങിയതോടെയാണ് ഓക്‌സിജൻ ക്ഷാമം നിർമ്മാണ മേഖലയേയും ബാധിച്ചു തുടങ്ങിയത് . പാലം പണിയുടെ വിവിധ ഘട്ടങ്ങളിൽ ബെൽഡിങ് അടക്കമുള്ള പ്രവൃത്തികൾക്ക് ഓക്‌സിജൻ സിലിണ്ടർ ആവശ്യമാണ്. കോവിഡ് പ്രതിസന്ധി വന്നതു മുതൽ വ്യാവസായിക അടിസ്ഥാനത്തിൽ സിലിണ്ടർ ലഭിക്കത്തയി . ഇതുമൂലം വെൽഡിംങ്ങ് പ്രവർത്തനങ്ങൾ മുടങ്ങി കിടത്തുകയാണ്. ഇത് മൊത്തം പ്രവർത്തനങ്ങളെയും ബാധിച്ചു തുടങ്ങി. പാലം പണി നിർത്തില്ലെന്നും നിർമാണ മേഖലയ്ക്ക് ഇളവു തന്നത് ഉപയോഗപ്പെടുത്തി പരമാവധി മഴക്ക് മുൻപ് നിർമാണം പൂർത്തിയാക്കാൻ ശ്രമിക്കുമെന്നും കെ എസ് ടി പി കൺസൽട്ടൻസി കമ്പിനി ബ്രിഡ്ജസ് എൻജിനീയർ കെ.കെ. രാജേഷ് പറഞ്ഞു.

Related posts

വനിതാദിനത്തോട് അനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിച്ചു……..

Aswathi Kottiyoor

മയക്കുമരുന്ന് ബോധവത്ക്കരണ ക്ലാസ്

Aswathi Kottiyoor

ഡി എ കുടിശ്ശികയും പെൻഷൻ പരിഷ്‌ക്കരണ കുടിശ്ശികയും അനുവദിക്കണം- കെ എസ് എസ് പി എ

Aswathi Kottiyoor
WordPress Image Lightbox