23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • ലോക്ക്ഡൗണ്‍: പുതുക്കിയ മാര്‍ഗ്ഗരേഖയായി………..
kannur

ലോക്ക്ഡൗണ്‍: പുതുക്കിയ മാര്‍ഗ്ഗരേഖയായി………..

കൊവിഡ് രൂക്ഷ വ്യാപന പശ്ചാത്തലത്തില്‍ 8/5/2021മുതല്‍ പ്രഖ്യാപിച്ച ലോക്ഡൗണിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി*

*ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവുന്നതാണ്*

*ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ മാത്രമേ തുറക്കാന്‍ പാടുള്ളൂ*

*എല്ലാ കടകളും ഹോം ഡെലിവറി രീതി പിന്‍തുടരണം*

*അവശ്യവസ്തുക്കള്‍, മരുന്ന് എന്നിവ വാങ്ങാന്‍ മാത്രമേ സ്വകാര്യ വാഹനങ്ങള്‍ പുറത്തിറക്കാവൂ*

*വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനിലും ഓട്ടോ, ടാക്‌സി ഇവ ലഭ്യമാകും. ചരക്ക് വാഹനങ്ങള്‍ തടയില്ല*

*അവശ്യ വസ്തുക്കളും മരുന്നും എത്തിക്കാന്‍ ഓട്ടോയും ടാക്‌സിയും ഉപയോഗിക്കാവുന്നതാണ്*

*കൊവിഡ് വാക്‌സിനേഷന് സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാവുന്നതാണ്.റെയില്‍, വിമാന സര്‍വീസുകള്‍ ഒഴികെ യാത്രാഗതാഗതം അനുവദിക്കില്ല*

*ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ ഉച്ചക്ക് ഒരുമണി വരെ പ്രവര്‍ത്തിക്കാം*

*ഹോം നഴ്‌സ്, പാലിയേറ്റീവ് പ്രവര്‍ത്തകര്‍ക്ക് ജോലി സ്ഥലങ്ങളിലേക്ക് പോകാവുന്നതാണ്. ഐ ടി അനുബന്ധ സ്ഥാപനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി തുറക്കാവുന്നതാണ്.എല്ലാത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. പെട്രോള്‍ പമ്പുകള്‍, കോള്‍ഡ് സ്റ്റോറേജുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാം*

*ആരാധനാലയങ്ങളില്‍ പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല*

*ആള്‍ക്കൂട്ട സാധ്യതയുള്ള മത, രാഷ്ട്രീയ, സാമൂഹിക, വിനോദ, കായിക പരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല. കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, മത്സ്യബന്ധന – മൃഗസംരക്ഷണ മേഖലകള്‍ കൊവിഡ് മാനണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കാവുന്നതാണ്. വിവാഹങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി അറിയിക്കണം. രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. 20 പേര്‍ മാത്രമേ പാടുള്ളൂ*

*വാഹന – അത്യാവശ്യ ഉപകരണ റിപ്പയര്‍ കടകള്‍ തുറക്കാം*

*അടിയന്തര പ്രാധാന്യമല്ലാത്ത വാണിജ്യ വ്യവസായ മേഖലകള്‍ അടച്ചിടും. ഇലക്ട്രിക്കല്‍ പ്ലംബ്ബിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് തടസ്സമില്ല*

*നിര്‍മ്മാണ മേഖലയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജോലി തുടരാവുന്നതാണ്*

Related posts

‘ഒപ്പം’ ഉണ്ട് ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്

Aswathi Kottiyoor

ജില്ലയില്‍ ടി.പി.ആര്‍ എട്ടില്‍ കുറവ് 36 തദ്ദേശ സ്ഥാപനങ്ങളില്‍

Aswathi Kottiyoor

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന

Aswathi Kottiyoor
WordPress Image Lightbox