27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ നേ​രി​ടാ​ന്‍ ജി​ല്ലാ ആ​യു​ര്‍​വേ​ദ വി​ഭാ​ഗം സ​ജ്ജം
kannur

കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ നേ​രി​ടാ​ന്‍ ജി​ല്ലാ ആ​യു​ര്‍​വേ​ദ വി​ഭാ​ഗം സ​ജ്ജം

ക​ണ്ണൂ​ര്‍: കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ നേ​രി​ടാ​ന്‍ ജി​ല്ലാ ആ​യു​ര്‍​വേ​ദ വി​ഭാ​ഗം സ​ജ്ജം. കൈ​ക​ഴു​ക​ല്‍ , മാ​സ്‌​ക് ധ​രി​ക്ക​ല്‍, സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ എ​ന്നി​വ​യ്ക്കൊ​പ്പം സ്വാ​സ്ഥ്യം, സു​ഖാ​യു​ഷ്യം, അ​മൃ​തം, ഭേ​ഷ​ജം, പു​ന​ര്‍​ജ​നി തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളു​മാ​യാ​ണ് ജ​ന​ങ്ങ​ള്‍​ക്കൊ​പ്പം കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ആ​യു​ര്‍​വേ​ദ വി​ഭാ​ഗം ഇ​ട​പെ​ടു​ന്ന​ത്.
പ്ര​തി​രോ​ധ മ​രു​ന്നു​ക​ള്‍, ന​ല്ല ഭ​ക്ഷ​ണ ശീ​ല​ങ്ങ​ള്‍, യോ​ഗ, പ്രാ​ണാ​യാ​മം, കോ​വി​ഡ് ബാ​ധി​ച്ച​വ​ര്‍​ക്കു​ള്ള മ​രു​ന്നു​ക​ള്‍, കോ​വി​ഡ് ബാ​ധി​ത​ര്‍​ക്ക് പൂ​ര്‍​ണ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നു​ള്ള ചി​കി​ത്സ തു​ട​ങ്ങി​യ​വ കാ​മ്പ​യി​നിം​ഗി​ലൂ​ടെ വീ​ണ്ടും ജ​ന​ങ്ങ​ളു​ടെ ഓ​ര്‍​മ​യി​ലേ​ക്കും ശീ​ല​ങ്ങ​ളി​ലേ​ക്കും എ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം.
60 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള​വ​ര്‍​ക്ക് രോ​ഗ​പ്ര​തി​രോ​ധ ശ​ക്തി വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യാ​ണ് സ്വാ​സ്ഥ്യം. 60 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മാ​യ​വ​ര്‍​ക്കാ​ണ് സു​ഖാ​യു​ഷ്യം. ക്വാ​റ​ന്‍റൈ‌​നി​ല്‍ ഇ​രി​ക്കു​ന്ന​വ​ര്‍​ക്ക് രോ​ഗം വ​രാ​തെ നോ​ക്കാ​നു​ള്ള പ​ദ്ധ​തി​യാ​ണ് അ​മൃ​തം. കോ​വി​ഡ് പോ​സി​റ്റീ​വാ​യ കാ​റ്റ​ഗ​റി എ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്ക് ന​ല്‍​കു​ന്ന ചി​കി​ത്സ​യാ​ണ് ഭേ​ഷ​ജം. കോ​വി​ഡ് നെ​ഗ​റ്റീ​വ് ആ​യ​വ​ര്‍​ക്കും ക്ഷീ​ണം, ചു​മ, ഉ​റ​ക്ക​ക്കു​റ​വ്, കി​ത​പ്പ് തു​ട​ങ്ങി​യ പ​ല ബു​ദ്ധി​മു​ട്ടു​ക​ളും കാ​ണ​പ്പെ​ടു​ന്നു​ണ്ട്. അ​ങ്ങ​നെ​യു​ള്ള​വ​ര്‍​ക്ക് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നാ​ണ് പു​ന​ര്‍​ജ​നി പ​ദ്ധ​തി.
ജി​ല്ല​യി​ല്‍ ഇ​തു​വ​രെ 22,560 പേ​ര്‍ സ്വാ​സ്ഥ്യ​വും 14,074 പേ​ര്‍ സു​ഖാ​യു​ഷ്യ​വും 14,394 പേ​ര്‍ അ​മൃ​ത​വും 1831 പേ​ര്‍ പു​ന​ര്‍​ജ്ജ​നി​യും 349 പേ​ര്‍ ഭേ​ഷ​ജ​വും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ആ​യ​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി​ക​ള്‍, ആ​ശു​പ​ത്രി​ക​ള്‍ എ​ന്നി​വ വ​ഴി​യാ​ണ് സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ഇ​തി​നാ​യി ജ​ന​പ്ര​തി​നി​ധി​ക​ള്‍, ആ​ശാ -കു​ടും​ബ​ശ്രീ -അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്ത​ക​രെ കൂ​ട്ടി​യോ​ജി​പ്പി​ച്ചു കൊ​ണ്ടു​ള്ള ഒ​രു ആ​യു​ര്‍​ര​ക്ഷാ ടാ​സ്‌​ക് ഫോ​ഴ്‌​സ് വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു.

Related posts

കൊട്ടിയൂര്‍ ഉത്സവ നഗരിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് പൊലീസ്

Aswathi Kottiyoor

മിഴി തുറക്കുന്നു കാണാക്കാഴ്‌ചകളുടെ ലോകം

Aswathi Kottiyoor

വീടുകളിൽ കുടിവെള്ളമെത്തിച്ചു; 12 പഞ്ചായത്തുകൾക്ക് ഹർ ഘർ ജൽ സർട്ടിഫിക്കേഷൻ

Aswathi Kottiyoor
WordPress Image Lightbox