24.9 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ലോക്ക് ഡൗൺ സമയത്ത് അത്യാവശ്യക്കാർക്ക് പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൻ്റെ സഹായം തേടാം………….
Peravoor

ലോക്ക് ഡൗൺ സമയത്ത് അത്യാവശ്യക്കാർക്ക് പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിൻ്റെ സഹായം തേടാം………….

പേരാവൂർ: സംസ്ഥാനത്ത് എട്ടാം തിയതി മുതൽ ലോക് ഡൌൺ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനും സിവിൽ ഡിഫൻസ് വളണ്ടിയർമാരും ചേർന്ന് ഒരു ഹെൽപ്പ് ഡസ്ക് ആരംഭിക്കുന്നു. ശനിയാഴ്ച മുതൽ പ്രവർത്തിക്കുന്ന ഈ ഹെൽപ്പ് ഡസ്ക്കിലേക്ക് പൊതുജനങ്ങൾക്ക് വിളിക്കാവുന്നതാണ്. പ്രദേശത്തെ ജനങ്ങൾക്ക് അത്യാവശ്യമുള്ള കാര്യങ്ങൾക്കാണ്‌ വിളിക്കേണ്ടത്. 04902 443250, 9645007744 എന്നീ നമ്പറുകളിൽ വിളിച്ചാൽ അത്യാവശ്യം വേണ്ടിവരുന്ന ജീവൻ രക്ഷാമരുന്നുകളും സിവിൽ ഡിഫൻസ് വളണ്ടിയർമാർ എത്തിച്ചു നൽകുന്നതാണ്‌. 9645007744 എന്ന വാട്ട്സ്ആപ്പ് നമ്പറിൽ ഡോക്ടർമാരുടെ കുറിപ്പ് ആവശ്യക്കാർക്ക് അയക്കവുന്നതാണെന്നും പേരാവൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽനിന്ന് അറിയിച്ചു.

Related posts

സംയുക്ത വാഹന പരിശോധന നടത്തി

Aswathi Kottiyoor

‘ ബയോകെയർ ചലഞ്ച് ‘പദ്ധതി ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

എസ്എസ്. എല്‍.സി  പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

Aswathi Kottiyoor
WordPress Image Lightbox