22.5 C
Iritty, IN
September 8, 2024
  • Home
  • Newdelhi
  • കോവിഡ് മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്….
Newdelhi

കോവിഡ് മൂന്നാം തരംഗം ഉറപ്പാണെന്ന് കേന്ദ്ര സർക്കാരിന്റെ മുന്നറിയിപ്പ്….

ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ആശങ്കാജനകമായി ഉയരുകയാണെന്നും കൂടുതൽ വ്യാപന ശേഷിയുള്ള വൈറസിന് വീണ്ടും ജനിതകമാറ്റം വരാമെന്നും രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഉറപ്പാണെന്നും കേന്ദ്രസർക്കാരിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോട്ടയം, ആലപ്പുഴ ജില്ലകളിൽ കോവിഡ് തീവ്ര വ്യാപനം ഉണ്ടെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ്
സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. കർണാടകത്തിൽ ബംഗളൂരു, മൈസൂർ, തമിഴ്നാട്ടിൽ ചെന്നൈ, ഹരിയാനയിൽ ഗുരുഗ്രാം, ബീഹാറിലെ പാറ്റ്ന, ആന്ധ്രയിൽ ചിറ്റൂർ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ മഹാരാഷ്ട്രയിൽ സത്ര, സോളാപ്പൂർ ജില്ലകളിലും സ്ഥിതി ആശങ്കാജനകമാണ്. മഹാരാഷ്ട്ര, യു.പി, ഡൽഹി, ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രതിദിന കൊവിഡ് രോഗികൾ കുറയുന്നുണ്ട്.
കർണാടകം, കേരളം,തമിഴ്നാട്, ആന്ധ്ര, പശ്ചിമബംഗാൾ, രാജസ്ഥാൻ, ബീഹാർ, ഹരിയാന, ഒഡിഷ, പഞ്ചാബ്, ഉത്തരാഖണ്ഡ്, ജമ്മു കാശ്മീർ എന്നീ 12 സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ വർദ്ധിക്കുകയാണ്. ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനു മുകളിലാണ്. കേരളത്തിൽ 3.5 ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. മൂന്നാം തരംഗം എപ്പോൾ വരും എന്ന് പറയാനാവില്ല.നാം തയ്യാറായിരിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ്
ഡോ.കെ വിജയരാഘവൻ പറഞ്ഞു. മൂന്നാം തരംഗം വരുമ്പോൾ വാക്സിനുകൾ അതിനനുസരിച്ച് പുതുക്കേണ്ടിവരും. ആദ്യത്തെ കോവിൽ വൈറസ് പോലെ തന്നെയാണ് വകഭേദങ്ങളും വ്യാപിക്കുന്നത്. നിലവിലെ വകഭേദങ്ങൾക്ക് ഇപ്പോഴത്തെ വാക്സിൻ ഫലപ്രദമാണ്. ഇന്ത്യയിലും ലോകത്തും പുതിയ വകഭേദങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോവിഡ് വൈറസ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പട്ടരിൽ എന്ന നീതി ആയോഗ് അംഗം ഡോ. വി. കെ പോൾ പറഞ്ഞു.

Related posts

കോവിഡ് വ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യും: പ്രധാനമന്ത്രി…

Aswathi Kottiyoor

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഭാരോദ്വഹനത്തില്‍ പൂനം യാദവിന് നിരാശ.

Aswathi Kottiyoor

ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സർവീസ് ഈ മാസം പുനരാരംഭിക്കും…

Aswathi Kottiyoor
WordPress Image Lightbox