24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • കറങ്ങി നടക്കുന്നവരെ പിടിക്കാൻ വനിതാ ബൈക്ക്‌ പട്രോൾ………..
kannur

കറങ്ങി നടക്കുന്നവരെ പിടിക്കാൻ വനിതാ ബൈക്ക്‌ പട്രോൾ………..

കണ്ണൂർ:കോവിഡ്‌ മാനദണ്ഡം പാലിക്കാതെ കണ്ണൂർ നഗരത്തിൽ കറങ്ങി നടക്കുന്നവരെ പിടിക്കാൻ വനിതാ പൊലീസിന്റെ ബൈക്ക് പട്രോൾ തുടങ്ങി. വനിതാ സെല്ലിലെ പി സിന്ധു, വനിതാ സ്‌റ്റേഷനിലെ ഷമ്മി എന്നിവരുടെ നേതൃത്വത്തിൽ രണ്ട്‌ ടൂവീലറുകളാണ്‌ വെള്ളിയാഴ്‌ച ഇറങ്ങിയത്‌.
കണ്ണൂർ എസിപി ബാലകൃഷ്ണൻ നായർ ഫ്ലാഗ്‌ ഓഫ് ചെയ്തു. കണ്ണൂർ ടൗൺ ഇൻസ്‌പെക്ടർ വി സി വിഷ്ണു. എസ്‌ഐ സി ഷൈജു എന്നിവർ പങ്കെടുത്തു.
കണ്ണൂർ പഴയ ബസ്‌ സ്‌റ്റാൻഡ്‌, പുതിയ ബസ്‌ സ്‌റ്റാൻഡ്‌, മാർക്കറ്റ്‌, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലായിരുന്നു ആദ്യദിനത്തിലെ പരിശോധന. മാസ്‌ക്‌, സാമൂഹിക അകലം എന്നിവയാണ്‌ മുഖ്യമായും പരിശോധിച്ചത്‌. കണ്ടെത്തിയ 55 ലംഘനങ്ങളിലും വാണിങ്‌ നൽകി പറഞ്ഞുവിട്ടു.

Related posts

കു​തി​ച്ചു​യ​ർ​ന്ന് മ​ണ്ണെ​ണ്ണ വി​ല; പ്ര​തി​സ​ന്ധി​യി​ലാ​യി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ

Aswathi Kottiyoor

121 പേ​ർ​ക്ക് നി​യ​മ​നം

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് 164 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു…………

Aswathi Kottiyoor
WordPress Image Lightbox