27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ട്രെ​യി​നിലെ സു​ര​ക്ഷ: ഹൈ​ക്കോ​ട​തി ഇടപെട്ടു
Kerala

ട്രെ​യി​നിലെ സു​ര​ക്ഷ: ഹൈ​ക്കോ​ട​തി ഇടപെട്ടു

സം​​​സ്ഥാ​​​ന​​​ത്തെ ട്രെ​​​യി​​​ന്‍ യാ​​​ത്ര​​​ക്കാ​​​രു​​​ടെ സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റെ​​​യി​​​ല്‍​വേ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ചു നി​​​ര്‍​ദേ ശ​​​ങ്ങ​​​ള്‍ ത​​​യാ​​​റാ​​​ക്കി ആ​​​റാ​​​ഴ്ച​​​യ്ക്ക​​​കം സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു. ഗു​​​രു​​​വാ​​​യൂ​​​ര്‍-​​പു​​​ന​​​ലൂ​​​ര്‍ എ​​ക്സ്പ്ര​​സ് ട്രെ​​​യി​​​നി​​​ലെ വ​​​നി​​​താ ക​​​മ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റി​​​ല്‍ യാ​​​ത്ര​​​ക്കാ​​​രി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഇ​​​ര​​​യാ​​​യ സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ര്‍​ന്നു ഹൈ​​​ക്കോ​​​ട​​​തി സ്വ​​​മേ​​​ധ​​​യാ പ​​​രി​​​ഗ​​​ണി​​​ച്ച ഹ​​​ര്‍​ജി​​​യി​​​ലാ​​​ണു ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സി​​​ന്‍റെ നി​​​ര്‍​ദേ​​​ശം.

ഒ​​​രു ബോ​​​ഗി​​​യി​​​ല്‍നി​​​ന്നു മ​​​റ്റൊ​​​ന്നി​​​ലേ​​​ക്കു പോ​​​കാ​​​നാ​​​വാ​​​ത്ത വി​​​ധ​​​മാ​​​ണു ഗു​​​രു​​​വാ​​​യൂ​​​ര്‍-​​പു​​​ന​​​ലൂ​​​ര്‍ എ​​ക്സ്പ്ര​​സി​​ൽ ബോ​​​ഗി​​​ക​​​ള്‍ ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും ട്രെ​​​യി​​​നി​​​ല്‍ പോ​​​ലീ​​​സ് ഉ​​​ണ്ടാ​​​യാ​​​ലും സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു പെ​​​ട്ടെ​​​ന്നെ​​​ത്താ​​​ന്‍ ഇ​​​തു ത​​​ട​​​സ​​​മാ​​​ണെ​​​ന്നും സ​​​ര്‍​ക്കാ​​​രി​​​നു​​വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ സീ​​​നി​​​യ​​​ര്‍ ഗ​​​വ. പ്ലീ​​​ഡ​​​ര്‍ സു​​​മ​​​ന്‍ ച​​​ക്ര​​​വ​​​ര്‍​ത്തി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഒ​​​രു​ ബോ​​​ഗി​​​യി​​​ല്‍നി​​​ന്ന് അ​​​ടു​​​ത്ത ബോ​​​ഗി​​​യി​​​ലേ​​​ക്കു പോ​​​കാ​​​നു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ടാ​​​ക​​​ണം. ട്രെ​​​യി​​​നു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​ കാമ​​​റ​​​ക​​​ളും സ്ഥാ​​​പി​​​ക്ക​​​ണം.

അ​​നി​​ഷ്ട​​സം​​ഭ​​വ​​ങ്ങ​​ളു​​ണ്ടാ​​യാ​​ൽ ക​​​മ്പാ​​​ര്‍​ട്ട്‌​​​മെ​​​ന്‍റി​​​ല്‍നി​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര സ​​​ന്ദേ​​​ശം ക​​​ണ്‍​ട്രോ​​​ള്‍​റൂ​​​മി​​​ലേ​​​ക്കു ന​​ല്കു​​ന്ന​​തി​​നു റെ​​​ഡ് ബ​​​ട്ട​​​ണ്‍ സം​​​വി​​​ധാ​​​നം വേ​​​ണ​​​മെ​​​ന്ന നി​​ർ​​ദേ​​ശ​​വും സ​​​ര്‍​ക്കാ​​​ര്‍ മു​​ന്നോ​​ട്ടു​​വ​​ച്ചു. സി​​​എ​​​ഡി​​​എ​​​സ് (കം​​പ്യൂ​​​ട്ട​​​ര്‍ എ​​​യ്ഡ​​​ഡ് ഡെ​​​സ്പാ​​​ച്ച് സി​​​സ്റ്റം) ന​​​ട​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​തി​​​നാ​​​ല്‍ 112 എ​​​ന്ന ന​​​മ്പ​​​റി​​​ല്‍ വി​​​ളി​​​ച്ചാ​​​ല്‍ റെ​​​യി​​​ല്‍​വേ ബീ​​​റ്റി​​​ലു​​​ള്ള കോ​​​ണ്‍​സ്റ്റ​​​ബി​​​ളി​​​നു യാ​​​ത്ര​​​ക്കാ​​​രു​​​ടെ ലൊ​​​ക്കേ​​​ഷ​​​ന​​​ട​​​ക്കം ല​​​ഭി​​​ക്കും. എ​​ന്നാ​​ൽ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നാ​​​വാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണെ​​​ങ്കി​​​ല്‍ ഇ​​​തു ഫ​​​ല​​​പ്ര​​​ദ​​​മ​​​ല്ല.

ഗു​​​രു​​​വാ​​​യൂ​​​ര്‍-​​പു​​​ന​​​ലൂ​​​ര്‍ എ​​ക്സ്പ്ര​​സി​​ൽ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മു​​ണ്ടാ​​യ സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​തി യാ​​ത്ര​​ക്കാ​​രി​​യു​​ടെ മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ ത​​​ട്ടി​​​പ്പ​​​റി​​​ച്ചു ക​​​ള​​​ഞ്ഞി​​​രു​​​ന്നു. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ല്‍ റെ​​​ഡ് ബ​​​ട്ട​​​ണ്‍ സം​​​വി​​​ധാ​​​നം ഉ​​പ​​ക​​രി​​ക്കു​​മെ​​ന്നു സ​​ർ​​ക്കാ​​ർ അ​​ഭി​​ഭാ​​ഷ​​ക​​ൻ വാ​​ദി​​ച്ചു. ബോ​​​ഗി​​​യു​​​ടെ ഡോ​​​റി​​​നോ​​​ടു ചേ​​​ര്‍​ന്ന് ഇ​​​തു ഘ​​​ടി​​​പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നു സിം​​​ഗി​​​ള്‍​ബെ​​​ഞ്ചും അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ജ​​​ന​​​മൈ​​​ത്രി പോ​​​ലീ​​​സ് മാ​​​തൃ​​​ക​​​യി​​​ല്‍ ട്രെ​​​യി​​​ന്‍ യാ​​​ത്ര​​​ക്കാ​​​രെ​​​യും പോ​​​ര്‍​ട്ട​​​ര്‍​മാ​​​രെ​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി ജ​​​ന​​​മൈ​​​ത്രി റെ​​​യി​​​ല്‍​വേ പോ​​​ലീ​​​സ് സം​​​വി​​​ധാ​​​നം ന​​​ട​​​പ്പാ​​​ക്ക​​​ണ​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

യാ​​ത്ര​​ക്കാ​​രി​​യെ ആ​​ക്ര​​മി​​ച്ച പ്ര​​​തി​​​യെ പി​​​ടി​​​കൂ​​​ടാ​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും റെ​​​യി​​​ല്‍​വേ പോ​​​ലീ​​​സി​​​നാ​​​ണ് ഇ​​​ന്ത്യ​​​ന്‍ ശി​​​ക്ഷാ​​​നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സ് അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​വു​​​ക​​​യെ​​​ന്നും സ​​ർ​​ക്കാ​​ർ വ്യ​​​ക്ത​​​മാ​​​ക്കി. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ആ​​​വ​​​ശ്യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് റെ​​​യി​​​ല്‍​വേ​​​യു​​​ടെ ചെ​​​ന്നൈ​​​യി​​​ലെ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ ചീ​​​ഫ് സെ​​​ക്യൂ​​​രി​​​റ്റി ക​​​മ്മീ​​​ഷ​​​ണ​​​റെ ഹ​​​ര്‍​ജി​​​യി​​​ല്‍ ക​​​ക്ഷി ചേ​​​ര്‍​ത്തു. ഹ​​​ര്‍​ജി തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​യി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കു വി​​​ട്ടു.

Related posts

കെ ഫോൺ വഴി സൗജന്യ ഇന്റർനെറ്റ് രണ്ടരലക്ഷം കുടുംബങ്ങൾക്കുകൂടി

Aswathi Kottiyoor

ജൂനിയർ ഡോക്ടർമാരുടെ താൽക്കാലിക നിയമനം അതിവേഗം: മന്ത്രി

Aswathi Kottiyoor

കര്‍ഷക കടാശ്വാസം: തുക അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox