പേരാവൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിയന്ത്രണം പ്രഖ്യാപിച്ച പേരാവൂർ ടൗണിൽ ഇന്ന് അവശ്യ സർവ്വീസുകളായ പാല്, പച്ചക്കറി, പഴവർഗ്ഗങ്ങളുടെ ഷോപ്പും മൂന്ന് പലചരക്കു കടകളും, ബേക്കറികളും, ഒരു സ്റ്റേഷനറിക്കടയും, മത്സ്യ, മാസ്യങ്ങൾ വിൽക്കുന്ന കടകളും മെഡിക്കൽ ഷോപ്പുകളുമാണ് തുറന്നു പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ ടൗണിലിറങ്ങുന്നവരുടെ എണ്ണവും വളരെ കുറവാണ്.
പേരാവൂർ സബ് ഇൻസ്പെക്ടർ പ്രഭാകരന്റെ തേതൃത്വത്തിൽ ടൗണിൽ ശക്തമായ പരിശോധനയാണ് നടക്കുന്നത്. നിരത്തിലിറങ്ങുന്ന എല്ലാ വാഹനങ്ങളും ചെക്ക് ചെയ്ത്, വ്യക്തമായ കാരണം ബോധ്യപ്പെട്ടതിനു ശേഷം മാത്രമാണ് വിട്ടയക്കുന്നത്. പ്രദേശത്തെ സ്ഥിതിഗതികളെപ്പറ്റി ഡി.വൈ.എസ്.പി. ജേക്കബ് നേരിട്ടെത്തി വിലയിരുത്തിയിരുന്നു.
നാളത്തെ വോട്ടെണ്ണൽ പ്രമാണിച്ച് തണ്ടർവോൾട്ടിന്റെ ഒരു ബറ്റാലിയൻ പേരാവൂരിൽ എത്തിയിട്ടുണ്ട്. 14 ദിവസം ജനങ്ങൾ പുറത്തിറങ്ങാതെ ഇരുന്നാൽ മാത്രമേ കൊറോണയെ പ്രതീക്ഷിക്കുന്ന രീതിയിൽ പ്രതിരോധിക്കാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറയുന്നു.