22.5 C
Iritty, IN
November 21, 2024
  • Home
  • Delhi
  • വാക്സിനായി 4500 കോടി നൽകിയതാണ്; വിലനിര്‍ണയവും വിതരണവും കമ്പനികളെ ഏല്‍പിക്കരുത്- സുപ്രീം കോടതി……….
Delhi

വാക്സിനായി 4500 കോടി നൽകിയതാണ്; വിലനിര്‍ണയവും വിതരണവും കമ്പനികളെ ഏല്‍പിക്കരുത്- സുപ്രീം കോടതി……….

ന്യൂഡൽഹി: കോവിഡ് വാക്സിൻ വില വിഷയത്തിൽ കേന്ദ്രസർക്കാരിനെ വിമർശിച്ചും ചോദ്യങ്ങൾ ഉന്നയിച്ചും സുപ്രീം കോടതി. കോവിഡ് പ്രതിരോധ വാക്സിന്റെ വിലനിർണയവും വിതരണവും കേന്ദ്രസർക്കാർ വാക്സിൻ നിർമാതാക്കൾക്ക് വിട്ടുനൽകരുതെന്ന് കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്രസർക്കാർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

വാക്സിൻ വാങ്ങുന്നത് കേന്ദ്രസർക്കാരിനു വേണ്ടിയാണെങ്കിലും സംസ്ഥാന സർക്കാരിനു വേണ്ടിയാണെങ്കിലും ആത്യന്തികമായി അത് പൗരന്മാർക്കു വേണ്ടിയുള്ളതാണ്. എന്തുകൊണ്ടാണ് ദേശീയ ഇമ്യുണൈസേഷൻ പദ്ധതിയുടെ മാതൃക പിന്തുടരാത്തത്- കോടതി ആരാഞ്ഞു. ഉത്പാദിപ്പിക്കുന്ന മുഴുവൻ വാക്സിനും കേന്ദ്രസർക്കാർ വാങ്ങാത്തതെന്താണ്? നിർമാതാക്കളുമായി ചർച്ച നടത്തുകയും പിന്നീട് സംസ്ഥാനങ്ങൾക്ക് വിതരണം നടത്തുകയും ചെയ്തുകൂടേയെന്നും സുപ്രീം കോടതി ചോദിച്ചു. വാക്സിൻ സംഭരണം കേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചും വാക്സിൻ വിതരണം വികേന്ദ്രീകൃതമാക്കുന്നതിനെ കുറിച്ചുമാണ് തങ്ങൾ സംസാരിക്കുന്നതെന്നും കോടതി വ്യക്തമാക്കി.കേന്ദ്രസർക്കാർ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് അമ്പതു ശതമാനം ക്വാട്ട സംസ്ഥാനങ്ങൾക്ക് നൽകി. ഏത് സംസ്ഥാനത്തിന് എത്ര എത്രമാത്രം ലഭിക്കണമെന്ന് വാക്സിൻ നിർമാതാക്കൾക്ക് തീരുമാനിക്കാവുന്ന സ്ഥിതിയാണ് ഇത് സൃഷ്ടിച്ചിത്. വിഹിതനിർണയത്തിനുള്ള അവകാശം സ്വകാര്യമേഖലയ്ക്ക് വിട്ടുകൊടുക്കുകയാണോ ചെയ്യുന്നത്- കോടതി ആരാഞ്ഞു. വാക്സിൻ വികസിപ്പിക്കുന്നതിന് 4,500 കോടിരൂപ നിർമാതാക്കൾക്ക് നൽകിയ സ്ഥിതിക്ക് സർക്കാരിന് വാക്സിനു മേൽ അവകാശമുണ്ട്- കോടതി നിരീക്ഷിച്ചു.

കമ്പനികൾ കേന്ദ്രസർക്കാരിനും സംസ്ഥാന സർക്കാരിനും രണ്ടുവിലയ്ക്ക് വാക്സിൻ വിൽക്കുന്നതിനെ കുറിച്ചും കോടതി ചോദ്യമുയർത്തി. വാക്സിന് എന്തുകൊണ്ടാണ് കേന്ദ്രത്തിൽനിന്നും സംസ്ഥാനങ്ങളിൽനിന്നും രണ്ടുവില ഈടാക്കുന്നതെന്നും എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് ഇതെന്നും കോടതി ആരാഞ്ഞു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ആരാഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃത്യമായി തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിർദേശിച്ചു. നിരക്ഷരരായ ആളുകളുടെ വാക്സിൻ രജിസ്ട്രേഷൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്നും കോടതി ചോദിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിൽ വാദം കേൾക്കുകയായിരുന്നു കോടതി.

Related posts

ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

Aswathi Kottiyoor

അന്തരിച്ച ഛായാഗ്രഹകന്‍ കെ വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു; മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകിയില്ല………

Aswathi Kottiyoor

ഓസ്കറിൽ തിളങ്ങി ‘കോഡ’; മികച്ച നടൻ വിൽ സ്മിത്ത്, നടി ജെസിക്ക ചസ്റ്റെയ്ൻ.

Aswathi Kottiyoor
WordPress Image Lightbox