24.6 C
Iritty, IN
December 1, 2023
  • Home
  • Delhi
  • അന്തരിച്ച ഛായാഗ്രഹകന്‍ കെ വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു; മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകിയില്ല………
Delhi

അന്തരിച്ച ഛായാഗ്രഹകന്‍ കെ വി ആനന്ദിന് കോവിഡ് സ്ഥിരീകരിച്ചു; മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകിയില്ല………

ചെന്നൈ: ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ച ഛായാഗ്രഹകന്‍ കെ വി ആനന്ദിന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കാതെ ചെന്നൈയിലെ ബസന്ത് നഗര്‍ ശ്‌മശാനത്തില്‍ സംസ്‌കരിച്ചു. അവസാനമായി കാണാന്‍ കുടുംബാംഗങ്ങള്‍ക്ക് അവസരം ഒരുക്കിയിരുന്നു.

രണ്ടാഴ്‌ചയ്‌ക്ക്‌ മുമ്പ്‌ കെ വി ആനന്ദിന്റെ ഭാര്യയ്ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കുടുംബത്തോടെ ക്വാറന്റീനിൽ കഴിയുകയായിരുന്നു. അതിനിടെ അദ്ദേഹത്തിന് ശ്വാസതടസ്സവും നൈഞ്ചുവേദനയും അനുഭവപ്പെട്ടതോടെ പരസഹായമില്ലാതെ സ്വയം കാറോടിച്ചാണ് ആശുപത്രിയില്‍ എത്തിയത്. കോവിഡിനെ തുടര്‍ന്നുണ്ടായ സങ്കീര്‍ണപ്രശ്‌നങ്ങള്‍ ഹൃദയാഘാതത്തിലേക്ക് നയിച്ചുവെന്നാണ് ഡോക്‌ടര്‍മാരുടെ നിഗമനം.

Related posts

രാജ്യത്ത് 551 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ഫണ്ട് അനുവദിച്ചു; ഉടൻ പ്രവർത്തനക്ഷമമാക്കും………..

Aswathi Kottiyoor

സിബിഎസ്ഇ 12 ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ ഓൺലൈനായി നടത്തും…

Aswathi Kottiyoor

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Aswathi Kottiyoor
WordPress Image Lightbox