24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • പ​യ്യാ​മ്പ​ലത്ത് സം​സ്കാ​രത്തിന് കൂ​ടു​ത​ൽ സ്ഥ​ലം
kannur

പ​യ്യാ​മ്പ​ലത്ത് സം​സ്കാ​രത്തിന് കൂ​ടു​ത​ൽ സ്ഥ​ലം

ക​ണ്ണൂ​ർ: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ പ​യ്യാ​മ്പ​ല​ത്ത് സ്ഥ​ല പ​രി​മി​തി​യു​ണ്ടെ​ന്ന പ​രാ​തി​യി​ൽ ഇ​ട​പെ​ട്ട് കോ​ർ​പ​റേ​ഷ​ൻ. ശ്മ​ശാ​ന​ത്തി​ന്‍റെ സ​മീ​പ​ത്ത് കൂ​ട്ടി​യി​ട്ട മ​ണ​ലും മ​റ്റും നീ​ക്കി​യാ​ണ് കോ​ർ​പറേ​ഷ​ൻ സ്ഥ​ലം ക​ണ്ടെ​ത്തി​യ​ത്. കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ നേരത്തെ പ്ര​ത്യേ​കം സ്ഥ​ലം ഒ​രു​ക്കി​യി​രു​ന്നു. അ​ഞ്ച് മൃ​ത​ദേ​ഹം മാ​ത്രം സം​സ്ക​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കോ​വി​ഡ് മ​ര​ണം കൂ​ടി​യ​തോ​ടെ സ്ഥ​ല പ​രി​മി​തി​യു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് കോ​ർ​പ​റേ​ഷ​ൻ ഇ​ട​പെ​ട്ട് കു​റ​ച്ച് സ്ഥ​ലം കൂ​ടി അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​വിടെ 12 മൃ​ത​ദേ​ഹ​ങ്ങ​ൾ ഒ​രു​മി​ച്ച് സം​സ്ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ പ​റ​ഞ്ഞു.
ജ​ന​ങ്ങ​ൾ ആ​കെ ഭീ​തി​യി​ലാ​ണ്. മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളെ സം​ബ​ന്ധി​ച്ച് കോ​ർ​പ​റേ​ഷ​ന് ധാ​ര​ണ​യു​ള്ള​തി​നാ​ലാ​ണ് സ്ഥ​ലം വി​പു​ല​പ്പെ​ടു​ത്തി​യ​ത്. കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട​വ​രെ മാ​ത്രം സം​സ്ക​രി​ക്കാ​നു​ള്ള സ്ഥ​ല​മാ​ണ് പ​യ്യാ​മ്പ​ലം . എ​ന്നാ​ൽ ഇ​തി​ന് നി​യ​ന്ത്ര​ണം വ​യ്ക്കി​ല്ലെ​ന്നും മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ സൗ​ക​ര്യം ഇ​നി​യും വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​റ്റ് സ്ഥ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ൽ രോ​ഗി​ക​ൾ കു​റ​വാ​ണ്. സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ രോ​ഗി​ക​ൾ വ​ർ​ധി​ച്ച​താ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി വ​ർ​ധി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. എ​ല്ലാ ഡി​വി​ഷ​നു​ക​ളി​ലും ജാ​ഗ്ര​ത സ​മി​തി രൂ​പീ​ക​രി​ച്ച് ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. വാ​ക്സി​ൻ ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. ഇ​ന്ന് വാ​ക്സി​നെ​ത്തു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. 50 ശ​ത​മാ​നം വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച​വ​ർ​ക്ക് മാ​റ്റിവയ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.

Related posts

മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ലം പ​ര്യ​ട​നം ​ആരം​ഭി​ച്ചു

Aswathi Kottiyoor

ജില്ലയില്‍ ചൊവ്വാഴ്ച 225 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി…………..

Aswathi Kottiyoor

ജില്ലയില്‍ ഇന്ന് 1838 പേര്‍ക്ക് കൂടി കൊവിഡ്; 1706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
WordPress Image Lightbox